Tuesday December 06, 2016
Latest Updates

വിശുദ്ധ അന്തോണിസിന്റെ തിരുശേഷിപ്പ് പ്രയാണം ഇന്ന് ഡബ്ലിനില്‍ തുടക്കമാവും ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിശുദ്ധ അന്തോണിസിന്റെ തിരുശേഷിപ്പ് പ്രയാണം  ഇന്ന് ഡബ്ലിനില്‍ തുടക്കമാവും ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍ : അത്ഭുതപ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രയാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഇന്ന് (ഒക്‌റ്റോബര്‍ 17 ന്) വൈകിട്ട് 6.30 നാണ് തിരുശേഷിപ്പ് ഡബ്ലിനിലെ ഫെയര്‍ വ്യൂ വിസിറ്റേഷന്‍ ദേവാലയത്തില്‍ എത്തിച്ചേരുന്നത് .
പേപ്പല്‍ ന്യൂണ്‍ഷോ ചാള്‍സ് ബ്രൌണ്‍ ,ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡേര്‍മര്‍റ്റ് മാര്‍ട്ടീന്‍ ,പ്രൊവിന്‍ഷ്യാല്‍ ഫാ ജയിംസ് മക്അറി ,ഫെയര്‍ വ്യൂ പള്ളി വികാരി ഫാ .ആന്റണി നല്ലൂക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് തിരുശേഷിപ്പിനെ സ്വീകരിക്കും .6 .30 മുതല്‍ 11.30 വരെ തിരുശേഷിപ്പ് വണങ്ങാന്‍ വിശ്വാസികള്‍ക്ക് അവസരം ഉണ്ടാവും
.വിശുദ്ധന്റെ തിരുശേഷിപ്പ് പ്രയാണം ഒരു ചരിത്ര സംഭവമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഫാ ആന്റണി നല്ലൂക്കുന്നേല്‍ അറിയിച്ചു
അയര്‍ലണ്ടില്‍ ഡബ്ലിനിലെ വിവിധ ദേവാലയങ്ങളില്‍ (ഒക്‌റ്റോബര്‍ 19 മര്‍ച്ചന്റ്‌സ് ക്വീസ് ഡബ്ലിന്‍ ,ഒക്‌റ്റോബര്‍ 23 ,ചര്‍ച്ചസ് സ്ട്രീറ്റ് ) കൂടാതെ വെക്‌സ്‌ഫോര്‍ഡ് (ഒക്‌റ്റോബര്‍ 18 .സെന്റ് ഫ്രാന്‍സിസ് ഫ്രയരി ) ,ഗാള്‍വേ(ഒക്‌റ്റോബര്‍ 22 ഗാള്‍വേ കത്തിഡ്രല്‍ പള്ളി ) .കോര്‍ക്ക്(ഒക്‌റ്റോബര്‍ 20 ,ഹോളി ട്രിനിറ്റി ചര്‍ച്ച് ,ഫാ മാത്യു ക്വീ ) ,ലീമറിക്ക് (ഒക്‌റ്റോബര്‍ 21 ,സെന്റ് ജോണ്‍സ് കത്തിഡ്രല്‍ ) എന്നിവിടങ്ങളിലും ബെല്‍ഫാസ്റ്റിലും തിരുശേഷിപ്പ് പ്രയാണം എത്തുന്നുണ്ട്‌

Scroll To Top