Sunday December 04, 2016
Latest Updates

വിശുദ്ധന്‍ – റിവ്യൂ

വിശുദ്ധന്‍ – റിവ്യൂ

എന്തൊക്കെയോ പറയാന്‍ ശ്രമിച്ച് എവിടെയൊക്കെയോ എത്തിയ ഒരു സിനിമ അതാണ് വിശുദ്ധന്‍. അശ്ലീല രംഗങ്ങളോ , ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ , കൃത്രിമമായ ഹാസ്യരംഗങ്ങളോ ഇല്ലാത്ത വളരെ ഗൌരവപൂര്‍ണ്ണമായൊരു കുടുംബചിത്രമാണ് വിശുദ്ധന്‍.

പള്ളിയില്‍ പുതിയതായി നിയമിതനായ അച്ചനാണ് കുഞ്ചാക്കോ. അവിടുത്തെ എല്ലാകാര്യങ്ങളിലും കരുണയോടെ ഇടപെടുന്ന കന്യാസ്ത്രീയാണ് മിയ , നാട്ടിലെ പ്രമാണിയായ വാവച്ചന്റെ അധീനതയിലുള്ള മെഡിക്കല്‍കോളേജിന് എതിരായ പ്രവര്‍ത്തനങ്ങളിലൂടെ അവരിരുവരും അയാളുടെ കണ്ണിലെ കരടായിത്തീരുന്നു. അയാളോരുക്കിയ കെണിയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തിരുവസ്ത്രം ഉപേക്ഷിച്ച് ഒന്നായിത്തീരാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുന്നു.

ഹാസ്യത്തിനോ , സംഘട്ടനങ്ങള്‍ക്കോ , ഐറ്റം ഡാന്‍സുകള്‍ക്കോ , സാധാരണ തിരുകിക്കയറ്റാറുള്ള വാണിജ്യപരമായ മസാല ദൃശ്യങ്ങള്‍ക്കോ ഈ ചിത്രം വഴിയോരുക്കുന്നില്ല. ചിത്രം തുടങ്ങിയപ്പോള്‍ പുലര്‍ത്തിയ പുതുമയും , ശൈലിയും പിന്നീട് ചിത്രം പുരോഗമിച്ചപ്പോള്‍ നഷ്ടമായി. ആദ്യ പകുതി അവസാനിക്കാരായപ്പോഴേക്കും സംവിധായകന്റെ ചിന്തകളില്‍ മായം ചേര്‍ന്ന് തുടങ്ങി . പ്രമേയം ആവശ്യപ്പെടുന്ന ധീരമായ സമീപനം പിന്നീട് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല . പിന്നീടങ്ങോട്ട് നമുക്ക് പ്രവചിക്കാവുന്ന ഒരു സാധാരണ സിനിമയായിപ്പോയി വിശുദ്ധന്‍ . എങ്കിലും വൈശാഖ് മാറി ചിന്തിച്ചു തുടങ്ങി എന്നത് തന്നെ സന്തോഷം തരുന്ന കാര്യമാണ്

Scroll To Top