Saturday December 10, 2016
Latest Updates

വിശന്നു വലഞ്ഞ എബോള രോഗി പുറത്ത് ചാടി,ജനം ഭീതിയാല്‍ വളഞ്ഞു 

വിശന്നു വലഞ്ഞ എബോള രോഗി പുറത്ത് ചാടി,ജനം ഭീതിയാല്‍ വളഞ്ഞു 

ലൈബീരിയ:പുരാതന കാലത്ത് കുഷ്ഠരോഗികളോട് ചില സമൂഹങ്ങള്‍ പുലര്‍ത്തിയിരുന്ന സമീപനമാണ് എബോള രോഗികളോട് പരിഷ്‌കൃത സമൂഹം പുലര്‍ത്തുന്നത്. ലൈബീരിയയിലെ ഒരു ആശുപത്രിയില്‍ നിന്ന് എബോള രോഗി പുറത്ത് ചാടിപ്പോയപ്പോള്‍ സ്വന്തം നാട്ടുകാര്‍ ഭയചകിതരായത് കണ്ടാല്‍ ആര്‍ക്കും തോന്നുക.

എബോള രോഗബാധിതര്‍ക്കായുള്ള പ്രത്യേക വാര്‍ഡില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. 25 വയസ് തോന്നിക്കുന്ന ഈ യുവാവ് ഭക്ഷണം തേടിയാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ജനനിബിഡമായ മാര്‍ക്കറ്റില്‍ എത്തി ആഹാരം വാങ്ങാന്‍ ശ്രമിച്ചു. 

ഇതോടെ ജനങ്ങള്‍ ഭയന്ന് ഓടാന്‍ തുടങ്ങി. ഇയാള്‍ ചാടിപ്പോയത്തിനു പിന്നാലെ എത്തിയ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ഏറെ നേരത്തെ അനുനയ ശ്രമത്തിനു ശേഷമാണ് ഇയാളെ ആംബുലന്‍സില്‍ കയറ്റിയത്. മാസ്‌ക്കും സുരക്ഷാ കവചവും ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. 

എബോള പൊട്ടിപ്പുറപ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പേര്‍ക്ക് രോഗബാധയുണ്ടായ രാജ്യങ്ങളിലൊന്നാണ് ലൈബീരിയ. ലൈബീരിയയില്‍ ഇത് വരെ 1300 ല്‍ അധികം പേര്‍ക്ക് എബോള ബാധിച്ചു. ലൈബീരിയയില്‍ മാത്രം 700 ല്‍ അധികം പേര്‍ മരണത്തിന് കീഴടങ്ങി.

Scroll To Top