Thursday December 08, 2016
Latest Updates

വിശക്കുന്നവര്‍ക്ക് ഭക്ഷണവുമായി സൂപ്പ് കിച്ചന്റെ ഭക്ഷണവണ്ടി 

വിശക്കുന്നവര്‍ക്ക് ഭക്ഷണവുമായി സൂപ്പ് കിച്ചന്റെ ഭക്ഷണവണ്ടി 



ബല്ലിന: വിശക്കുന്നവര്‍ക്ക് ആഹാരവുമായി ഭക്ഷണവണ്ടി വീട്ടുപടിക്കല്‍ എത്തും. ട്വിസ്റ്റ് സൂപ്പ് കിച്ചന്‍ ഉടമയാണ് ഭക്ഷണ വണ്ടിയുമായി പാവപ്പെട്ടവരുടെ വീട്ടുപടിക്കല്‍ എത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ സംബന്ധിച്ച് 2014 ഏറ്റവും മോശം വര്‍ഷമാണെന്ന് സൂപ്പ് കിച്ചന്‍ സ്ഥാപകന്‍ ഒലിവര്‍ വില്യംസ് പറഞ്ഞു. ഇതേതുടര്‍ന്നാണ് തന്റെ ജീവനക്കാരുടെ സഹായത്തോടെ വിശക്കുന്നവരുടെ വീട്ടുപടിക്കല്‍ ഭക്ഷണം എത്തിക്കാനുള്ള പദ്ധതിക്ക ഒലിവര്‍ വില്യംസ് തുടക്കം കുറിച്ചത്. ട്വിസ്റ്റ് സൂപ്പ് കിച്ചന്‍ മൊബൈല്‍ ഫുഡ് ഷോപ്പിന് പുറമേ മിഡ്‌ലാന്‍ഡ്‌സിലും വെസ്റ്റിലും നിരവധി ചാരിറ്റി ഷോപ്പുകള്‍ ഒലിവര്‍ വില്യംസിന്റെ ഉടമസ്ഥതയിലുണ്ട്. 

പൈലറ്റ് ആയിരുന്ന ഒലിവര്‍ 2012 ലാണ് സൂപ്പ് കിച്ചന്‍ ഷോപ്പിന് തുടക്കമിട്ടത്. ഇപ്പോള്‍ ഗാല്‍വെയിലും വെസ്റ്റ്മീത്തിലും മെയോയിലും ഭക്ഷണ വിതരണം ചെയ്യുന്നു. നേരത്തെ ഒന്നിലധികം ഭക്ഷണ വണ്ടികള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നെങ്കിലും നിയമ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒന്നൊഴികെ ബാക്കി എല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചു. അത് ലോണ്‍ , ലോഗര, സ്ലൈഗോ, കൌണ്ടി മയോയിലെ ബല്ലിന തുടങ്ങിയ സ്ഥലങ്ങളിലെ ചാരിറ്റി ഷോപ്പില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഇയാള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. 

പ്രതിദിനം കുറഞ്ഞത് എഴുപത് പേര്‍ക്കെങ്കിലും സൂപ്പ് കിച്ചന്‍ മുഖേന ഭക്ഷണം നല്‍കുന്നു. മൊബൈല്‍ ഷോപ്പ് പാവപ്പെട്ടവരുടെ വീട്ടുപടിക്കല്‍ നേരിട്ട് എത്തുന്നതിനാല്‍ അര്‍ഹതയുള്ളവരെ നേരിട്ട് കണ്ടെത്തി ഭക്ഷണ വിതരണം നടത്താന്‍ സാധിക്കുമെന്ന് സൂപ്പ് കിച്ചന്‍ സാരഥി ഒലിവര്‍ വില്യംസ് പറഞ്ഞു. സാമ്പത്തികമാന്ദ്യം മാറി സമ്പദ്ഘടന മെച്ചപ്പെട്ടതായി കണക്കുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്നതായും ഒലിവര്‍ വില്യംസ് പറഞ്ഞു

Scroll To Top