Sunday December 04, 2016
Latest Updates

വിവാഹിതാനാണെന്ന് മോഡിയുടെ വെളിപ്പെടുത്തല്‍; യശോദയെ ഭാര്യയായി അംഗീകരിച്ചു

വിവാഹിതാനാണെന്ന് മോഡിയുടെ വെളിപ്പെടുത്തല്‍; യശോദയെ ഭാര്യയായി അംഗീകരിച്ചു

ഗാന്ധിനഗര്‍: താന്‍ വിവാഹിതനെന്ന് ഇത് ആദ്യമായി നരേന്ദ്ര മോഡി സമ്മതിച്ചു.
വഡോദര മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ
പത്രികയ്‌ക്കൊപ്പം നല്കിയ സത്യവാങ്ങ്മൂലത്തിലാണ് മോഡി വിവാഹക്കാര്യം
തുറന്നു സമ്മതിച്ചത്. ഇത്രയും നാള്‍ താന്‍ വിവാഹതനാണെന്ന വിവരം മോഡി തുറന്ന്
സമ്മതിച്ചിരുന്നില്ല. പതിനേഴാം വയസിലാണ് വിവാഹം കഴിച്ചതെന്നും യശോദാ ബെന്‍
ആയിരുന്നു തന്റെ ഭാര്യയെന്നും മോഡി സത്യവാങ്ങ്മൂലത്തില്‍ സമ്മതിച്ചു.

മോഡിയുടെ ജന്മനാടായ വാട്‌നഗറിലെ ബ്രഹ്മന്‍വാഡയിലാണ് യശോദ താമസിക്കുന്നത്.
നേരത്തെ അവര്‍ വിവാഹക്കാര്യം വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നുവെങ്കിലും
മോഡി യശോദയെ അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സ്‌കൂള്‍
അധ്യാപികയായിരുന്നു യശോദ. നേരത്തെ നിയമ സഭ തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദ്ദേശ
പത്രിക സമര്‍പ്പിക്കുമ്പോള്‍ മോഡി വിവാഹിതനാണോ എന്ന കോളം
പൂരിപ്പിച്ചിരുന്നില്ല.

2001, 2002, 2007, 2012 വര്‍ഷങ്ങളിലാണ് അദ്ദേഹം നിയമസഭ തെരഞ്ഞെടുപ്പില്‍
മത്സരിച്ചത്. അതേസമയം ഭാര്യയെന്ന് മോഡി സമ്മതിച്ച യശോദയുടെ സ്വത്ത്
വിവരങ്ങള്‍ സത്യവാങ്ങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥികള്‍
സ്വത്ത് വെളിപ്പെടുത്തുമ്പോള്‍ ജീവിത പങ്കാളിയുടെ കൂടെ സ്വത്ത് വിവരം
വെളിപ്പെടുത്തണമെന്നാണ് നിയമം.

Scroll To Top