Thursday December 08, 2016
Latest Updates

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇനി വിവാഹിതരാകാന്‍ പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവാഹ ശേഷമാണ് സത്യവാങ്മൂലം നല്‌കേണ്ടത്. തങ്ങള്‍ ജോലി ചെയ്യുന്ന വകുപ്പുകളുടെ തലവന്‍മാര്‍ക്കാണ് സത്യവാങ്മൂലം നല്‌കേണ്ടത്. സത്യവാങ്മൂലത്തില്‍ ഭാര്യയും മാതാപിതാക്കളും ഒപ്പിടുകയും ചെയ്യണം.

എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത് നിര്‍ബന്ധിതമായി നല്‌കേണ്ടതാണെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. കൂടാതെ ഈ രേഖ സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. സ്ത്രീധാന നിരോധനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ നടപ്പിലാക്കാം എന്ന ഉദ്ദേശത്തിലാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ എത്ര പേര്‍ സത്യസന്ധമായി വിവരങ്ങള്‍ രേഖപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംശയം.

Scroll To Top