Friday December 09, 2016
Latest Updates

വിവാഹത്തട്ടിപ്പ് നടത്തി മുങ്ങിയ ശാലിനി പഴനിയില്‍ നിന്ന് അറസ്റ്റിലായി

വിവാഹത്തട്ടിപ്പ് നടത്തി മുങ്ങിയ ശാലിനി പഴനിയില്‍ നിന്ന് അറസ്റ്റിലായി

കോട്ടയം: വിവാഹ തട്ടിപ്പുകാരി ശാലിനി പിടിയില്‍. തമിഴ്‌നാട്ടിലെ പഴനിയില്‍ നിന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് ശാലിനിയെ അറസ്റ്റ് ചെയ്തത്. ചിങ്ങവനം എസ്.ഐ എസ്. നിസാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശാലിനിയെ അറസ്റ്റ് ചെയ്തത്. ഇവരെ രാവിലെ 10 മണിക്ക് കോട്ടയത്ത് എത്തിക്കും. കോട്ടയം കുഴിമറ്റം സ്വദേശിയായ മധ്യവയസ്‌കനെ വിവാഹം കഴിച്ച ശേഷം 5 പവന്‍ സ്വര്‍ണവും 50,000 രൂപയുമായി മുങ്ങിയ കേസിലാണ് ഇവര്‍ പിടിയിലായത്.

അഭിഭാഷക ചമഞ്ഞ് ഓട്ടോ ഡ്രൈവറെ വിവാഹം കഴിച്ച ശാലിനി പണവും സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. കുഴിമറ്റം സ്വദേശിയായ ശശിധരന്‍ നായരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളുത്തുരുത്തി ക്ഷേത്രത്തില്‍ വച്ച് ശാലിനി വിവാഹം ചെയ്തത്. തുടര്‍ന്ന് ഒരു കേസിന്റെ കാര്യത്തിനായി ആലപ്പുഴ വരെ പോകണമെന്ന് ആവശ്യപ്പെട്ട ശാലിനി ശ്രീധരന്‍ നായരുമായി ആലപ്പുഴ ബീച്ചില്‍ എത്തിയ ശേഷം മുങ്ങുകയായിരുന്നു.

കുഴിമറ്റത്തെ തട്ടിപ്പ് പുറത്ത് വന്നതോടെ ശാലിനിക്കെതിരെ നിരവധി പേര്‍ പരാതിയുമായി രംഗത്ത് വന്നു. കരുനാഗപ്പള്ളി സ്വദേശിയായ അഭിഭാഷകനെ വിവാഹം കഴിച്ച ശേഷം 9 പവന്റെ ആഭരണങ്ങളും ലക്ഷക്കണക്കിന് രൂപയുമായി മുങ്ങിയ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ശാലിനി കുഴിമറ്റത്ത് തട്ടിപ്പ് നടത്തിയത്.

Scroll To Top