Sunday December 04, 2016
Latest Updates

വിവാഹത്തട്ടിപ്പുകാരി ശാലിനി നിരവധി തട്ടിപ്പ് കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി

വിവാഹത്തട്ടിപ്പുകാരി ശാലിനി നിരവധി തട്ടിപ്പ് കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി

കോട്ടയം: അഭിഭാഷക ചമഞ്ഞ് ഓട്ടോ ഡ്രൈവറെ വിവാഹം കഴിച്ച ശേഷം പണവുമായി മുങ്ങിയ ശാലിനി വേറെയും തട്ടിപ്പുകളിലെ പ്രതിയെന്ന് റിപ്പോര്‍ട്ട്. അഭിഭാഷക ചമഞ്ഞ് അഭിഭാഷകനെ വിവാഹം കഴിച്ച് 9 പവനും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ശാലിനി ചിങ്ങവനത്തും തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ മാര്‍ച്ച്  ആറിനാണ് ശാലിനി തട്ടിപ്പ് നടത്തിയ ശേഷം കരുനാഗപ്പള്ളിയില്‍ നിന്ന് മുങ്ങിയത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ശാലിനി ചിങ്ങവനത്ത് അടുത്ത തട്ടിപ്പ് നടത്തിയത്. കരുനാഗപ്പള്ളി സ്വദേശിയായ ശ്രീജിത്ത് എന്ന അഭിഭാഷകനാണ് ശാലിനിയുടെ തട്ടിപ്പിന് ഇരയായത്. രണ്ടാം വിവാഹത്തിനായി ശ്രീജിത്ത് നല്കിയ പരസ്യം കണ്ട് ശാലിനി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

ഭര്‍ത്താവും മകനും അപകടത്തില്‍ മരിച്ചെന്ന് പറഞ്ഞാണ് ശാലിനി ശ്രീജിത്തുമായി അടുത്തത്. തുടര്‍ന്ന് തന്റെ വീട്ടുകാര്‍ വിവാഹത്തിന് എതിരാണെന്നും താന്‍ വീട് വിട്ട് ഇറങ്ങിവരാമെന്നും ശാലിനി ശ്രീജിത്തിന്റെ വീട്ടുകാരോട് പറഞ്ഞു. ശാലിനിയുടെ വാക്ക് വിശ്വസിച്ച ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ വിവാഹത്തിന് സമ്മതിച്ചു. കഴിഞ്ഞ ഫെബ്രുവരി 18ന് ആലപ്പാട്ടെ ക്ഷേത്രത്തില്‍ ശ്രീജിത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്തി.

വിവാഹ സമയത്ത് അഞ്ചുപവനുള്ള താലിമാലയും മോതിരവും കമ്മലുമടക്കം ഒന്‍പതു പവന്‍ സ്വര്‍ണം  ശ്രീജിത്ത് ശാലിനിക്കായി വാങ്ങി നല്‍കിയിരുന്നു ഇതുമായാണ് ശ്രീജിത്തിന്റെ വീട്ടില്‍ നിന്ന് ശാലിനി മുങ്ങിയത്. കേസിന്റെ കാര്യങ്ങള്‍ക്കെന്ന് പറഞ്ഞാണ് ശാലിനി മുങ്ങിയത്.  ചെറിയവെളിനല്ലൂര്‍ ആക്കല്‍ ഷാബു വിലാസത്തില്‍ വിശ്വംഭരന്റെയും പത്മിനിയുടെയും ഇളയമകളാണ് ശാലിനി. അയല്‍വാസികളുടെ സ്വര്‍ണം തട്ടിയെടുത്ത കേസിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലും ഉള്‍പ്പെടെ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ശാലിനി.

Scroll To Top