Thursday December 08, 2016
Latest Updates

വിവാദ പ്രസ്താവന നടത്തിയ ജഡ്ജി ഒടുവില്‍ മാപ്പു പറഞ്ഞു

വിവാദ പ്രസ്താവന നടത്തിയ ജഡ്ജി ഒടുവില്‍ മാപ്പു പറഞ്ഞു

ഡബ്ലിന്‍ : :ഭാര്യമാരെ കയ്യേറ്റം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് പല മുസ്ലീം ഭര്‍ത്താക്കന്മാരും കരുതുന്നുണ്ടെന്ന് വിവാദ പ്രസ്താവന നടത്തിയ ജഡ്ജി ഒടുവില്‍ മാപ്പു പറഞ്ഞ് തടിയൂരി. ഒരു സോമാലിയന്‍ വംശജന്റെ കേസിലെ വിചാരണയ്ക്കിടയില്‍ വിവാദപരാമര്‍ശം നടത്തിയ താല ജില്ലാ കോടതിയിലെ ജഡ്ജി ആന്റണി ഹാള്‍പ്പിനാണ് വിവാദത്തിലായത്. മുന്‍ ഭാര്യയുടെ വീട്ടില്‍ മോഷണം നടത്തിയെന്ന ആരോപണത്തില്‍ സോമാലിക്കാരനായ സിറ്റി വെസ്റ്റ് ബള്‍ഫ്രി ഹാളിലെ ഖാദര്‍ യൂനിസ് (46) എന്നയാളുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു വിവാദമുണ്ടായത്. ദൗര്‍ഭാഗ്യവും അടിസ്ഥാന രഹിതവുമായ പരാമര്‍ശമായി പേയി അതെന്നും താന്‍ ക്ഷമ ചോദിക്കുന്നതായും ഹാള്‍പ്പിന്‍ പറഞ്ഞു.

ചിലര്‍ക്കൊക്കെ ഇത് ഇഷ്ടപ്പെട്ടെങ്കിലും ഇസ്ലാമിക സമൂഹത്തിന് തീരെ താല്‍പ്പര്യമില്ലാത്ത ഈ പരാമര്‍ശം തെറ്റായി പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ഇമിഗ്രേഷന്‍ കൗണ്‍സില്‍ വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് തീരുമാനം മാറ്റാന്‍ ഹാള്‍പ്പിന്‍സ് തയ്യാറായത്. കേസ് പരിഗണിക്കുമ്പോള്‍ വാദം കേള്‍ക്കാന്‍ കോടതിയില്‍ നിറഞ്ഞ ആള്‍ക്കാര്‍ക്ക് മുന്നിലായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. ക്രിമിനല്‍ കേസിനിടയില്‍ നടത്തിയ പരാമര്‍ശം ജഡ്ജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുകയോ വേണ്ടി വരുമെന്ന് ഇമിഗ്രന്റെ കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് വ്യക്തമാക്കിയിരുന്നു.

ആരോപണങ്ങള്‍ യുനിസ് പിന്നീട് നിഷേധിക്കുകയും ചെയ്തു. ഭാര്യ കേസില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തു. കേസ് അവസാനിപ്പിക്കാന്‍ ഭാര്യ കാരാ ഇബ്രാഹീം തന്നെ ആവശ്യപ്പെടുകയായിരുന്നു. യൂനിസ് തന്റെ നാലു കുട്ടികളുടെയും നല്ല പിതാവാണ്. എന്നാല്‍ നല്ല ഭര്‍ത്താവല്ലെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. മുന്‍ ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കാരാ ഇബ്രാഹീം കോടതിയില്‍ പറഞ്ഞെങ്കിലും ഇവരെ ഒരു രിതിയിലും ഭര്‍ത്താവ് കയ്യേറ്റം ചെയ്തിട്ടില്ലെന്നും യൂനിസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുന്‍ ഭര്‍ത്താവിന്റെ കൂടെ മരണഭീതിയിലാണ് കഴിഞ്ഞിരുന്നതെന്നും കാര കോടതിയില്‍ പറഞ്ഞു.

Scroll To Top