Tuesday December 06, 2016
Latest Updates

വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വര്‍ഷം തികച്ചു

വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വര്‍ഷം തികച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വര്‍ഷം തികച്ചു. രണ്ടു തവണയായാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം തികച്ചത്. എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് 2004 ഓഗസ്റ്റ് 31 നാണ് ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്ന് 2006 മെയ് 12 വരെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു.

2011 മെയ് 18 നു വീണ്ടും അധികാരത്തില്‍ എത്തി. 2011 മെയ് 18 മുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് 1200 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം തികച്ചത്. രണ്ടാമൂഴത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി ടൈറ്റാനിയം പാമോയില്‍ ഉള്‍പ്പെടെ വിവാദങ്ങളുടെ നടുവിലൂടെയാണ് അഞ്ച് വര്‍ഷം തികച്ചത്.

Scroll To Top