Friday December 09, 2016
Latest Updates

കളിമണ്‍’ വിജയം ..

കളിമണ്‍’ വിജയം ..

   വിവാദ പരമ്പരകൾക്കൊടുവിൽബ്ലസ്സിയുടെ ‘കളിമണ്ണ് ‘ തീയേറ്ററുകൾ നിറഞ്ഞോടുന്നു .അമ്മയും ഗര്‍ഭസ്ഥശിശുവും തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രതയുടെ കഥ പറയുന്ന ചിത്രത്തില്‍ ശ്വേത മേനോനും, ബിജു മേനോനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യഥാര്‍ത്ഥ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട ചിത്രമായിരുന്നു കളിമണ്ണ്.

prasavamശ്വേതയുടെ പ്രസവകാലം യഥാര്‍ത്ഥത്തില്‍  തന്നെയാണ് ചിത്രീകരിച്ചത്. എന്നാല്‍ ആശുപത്രി രംഗങ്ങളും ലേബര്‍ റൂമും ചിത്രീകരിച്ചത് വിവാദങ്ങള്‍ക് തിരികൊളുത്തുകയായിരുന്നു. നിയമപരമായി ചിത്രം വെളിച്ചം കാണുന്നത് തടയാനുള്ള സധുതകള്‍ വരെ വിമര്‍ശകര്‍ തേടുകയും ചെയ്തിരുന്നു.

പ്രസവരംഗങ്ങള്‍ ക്യാമറയില്‍ പകര്തിയതിലൂടെ ബ്ലസ്സി മാതൃത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നായിരുന്നു വാദം. എന്നാല്‍ നിയമം ബ്ലസ്സിയുടെ കൂടെ നിന്നു. പ്രസവരംഗങ്ങള്‍ ഒരിക്കലും മാതൃത്വത്തെ അപമാനിക്കളല്ല എന്ന് കോടതി വിധിയെഴുതി.

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മ്രിദുലയും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

Scroll To Top