Sunday December 11, 2016
Latest Updates

വില കൂടി: ഐറിഷുകാര്‍ കള്ളുകുടി നിര്‍ത്തുന്നു

വില കൂടി: ഐറിഷുകാര്‍ കള്ളുകുടി നിര്‍ത്തുന്നു

ഡബ്ലിന്‍ : ഇത്തവണത്തെ ബജറ്റ് എന്തുകൊണ്ടും പ്രശ്‌നം തന്നെയാണ് ഐറിഷുകാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. വിലക്കയറ്റവും സഹായങ്ങളുടെ വെട്ടിച്ചുരുക്കലുമെല്ലാം വെട്ടിലാക്കിയിരിക്കുകയാണ് പാവങ്ങളെ. എന്തിനേറെ ഒരു കുപ്പി വൈന്‍ വാങ്ങാനുള്ള വിഷമം കാരണം കള്ളുകുടി തന്നെ നിര്‍ത്തേണ്ടി വന്നിരിക്കുകയാണ് പലര്‍ക്കും.
മൂന്നു മാസക്കാലത്തെ കണക്കുകള്‍ വച്ചു നോക്കിയാല്‍ 51,000ത്തോളം ഐറിഷുകാരാണ് വൈന്‍ വാങ്ങുന്നത് നിര്‍ത്തിയിരിക്കുന്നത്. ഐറിഷ് ഉപഭോക്താക്കളുടെ രീതി തന്നെ മാറ്റിക്കളയാന്‍ തന്നെ ഇത്തവണത്തെ ബജറ്റിന് സാധിച്ചുവെന്നാണ് തെളിയുന്നത്.
മദ്യത്തിന് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച ഒക്ടോബര്‍ ബജറ്റാണ് ഉപഭോക്താക്കളെ കുടുക്കിയിരിക്കുന്നതെന്നും ശരാശരി മൂല്യം 16ശതമാനത്തോളമാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നതെന്നും കണ്‍സ്യൂമര്‍ മോണിറ്ററിംഗ് ഗ്രൂപ്പായ കണ്ടാര്‍ വേള്‍ഡ്പാനലിലെ ഡേവിഡ് ബെറി പറയുന്നു.
അതുകൊണ്ട് തന്നെ ഇപ്പോള്‍ മുന്‍പുള്ളതിനേക്കാള്‍ 51,000ത്തില്‍പ്പരം ആള്‍ക്കാരുടെ കുറവാണ് വൈന്‍ വാങ്ങുന്നവരില്‍ ഉണ്ടായിരിക്കുന്നതെന്നും ഡേവിഡ് ബെറി കൂട്ടിച്ചേര്‍ത്തു.
വൈന്‍ വാങ്ങുന്നവരില്‍ തന്നെ മുന്‍പ് വാങ്ങിയിരുന്നതില്‍ നിന്നും വ്യത്യസ്ഥമായി മാസം വാങ്ങുന്ന കുപ്പികളുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ചിലവുകള്‍ക്ക് കടിഞ്ഞാണിടാന്‍ ഇത്തവണത്തെ ബജറ്റിന് സാധിച്ചുവെന്നാണ് ഡേവിഡ് ബെറി പറഞ്ഞത്.
വീട്ടുകാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ക്രോസ് ബോര്‍ഡര്‍ ഷോപ്പിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന കണക്കുകള്‍ ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് നാഷണല്‍ ഓഫ്‌ലൈസന്‍സ് അസോസിയേഷന്‍ പറയുന്നത്.
യൂറോപ്യന്‍ യൂനിയനില്‍ അനുവദിച്ചിരിക്കുന്നതിനേക്കാള്‍ വളരെ വര്‍ദ്ധിച്ച അളവിലാണ് അയര്‍ലണ്ടില്‍ വൈനിന് ടാക്‌സ് ഈടാക്കുന്നതെന്ന് നാഷണല്‍ ഓഫ്‌ലൈസന്‍സ് അസോസിയേഷന്‍ ചെയര്‍പേര്‍സണ്‍ ഇവ്‌ലിന്‍ ജോണ്‍സണ്‍ പറഞ്ഞു. അയര്‍ലണ്ടിലുള്ള ഒട്ടേറെ പേര്‍ക്ക് താങ്ങാനാവുന്നതില്‍ കൂടുതല്‍ വില വരുന്ന ഒരു ലക്ഷ്വറി ഉത്പന്നമായി വൈന്‍ മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിച്ചതോടെ വൈനിന്റെ ഗുണനിലവാരം കുറയുകയാണ് ചെയ്തതെന്നും ജോണ്‍സ് ആരോപിച്ചു.
വില്‍പ്പനയില്‍ 6ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് ടെസ്‌കോയും വ്യക്തമാക്കുന്നു. 28ശതമാനത്തില്‍ നിന്ന് 26.5 ശതമാനമായി മാര്‍ക്കറ്റ് ഇടിവു സംഭവിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Scroll To Top