Saturday December 03, 2016
Latest Updates

വില്യമും കെയ്റ്റും കുടുംബ ചിത്രം പുറത്തുവിട്ടു

വില്യമും  കെയ്റ്റും കുടുംബ ചിത്രം പുറത്തുവിട്ടു

 

ലണ്ടൻ :വില്ല്യം രാജകുമാരനും ഭാര്യ കതെറിന്‍ മിഡ്ല്‍ടനും അവരുടെ ഔദ്യോഗിക കുടുംബ ചിത്രം പുറത്തിറക്കി.

ഇതിനായി പ്രത്യേക ഫോടോഗ്രഫറെ ഏര്‍പ്പാടാക്കിയിരുന്നു. രാജകൊട്ടാരത്തിന്റെ മുന്നില്‍ വച്ചാണ് ഫോട്ടോഷൂട്ട്‌ നടന്നത്. വില്ല്യം രാജകുമാരന്റെയും ഭാര്യയുടെയും കൂടെ ഭാര്യാപിതാവ് മൈക്കല്‍ മിഡ്ല്‍ടനും കൊച്ചു രാജകുമാരന്‍ ജോര്‍ജും ഉണ്ടായിരുന്നു.

മിഡില്‍ടാന്‍ കൊട്ടാരത്തിന്റെ മുന്നില്‍ വച്ച് വില്ല്യം രാജകുമാരനും കെയ്റ്റും കുഞ്ഞും ഉള്ള ചിത്രങ്ങള്‍ ആഗസ്ത് മാസത്തില്‍ പുറത്തുവിട്ടിരുന്നു.

 

ജോര്‍ജ് രാജകുമാരന്‍ അല്പം കുസൃതിയാണെന്നും, അച്ഛനായതോടെ തനിക്ക് ഒരുപാട് മാറ്റം വന്നിരിക്കുന്നുവെന്നും വില്ല്യം രാജകുമാരന്‍ സി എന്‍ എനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുഞ്ഞു ജനിച്ച ശേഷം ആദ്യം നല്‍കിയ അഭിമുഖത്തില്‍ , തങ്ങള്‍ക്കു ലഭിച്ച രക്ഷിതാക്കള്‍ എന്ന പദവി താനും കെയ്റ്റും ആസ്വദിക്കുകയാണെന്ന് വില്ല്യം രാജകുമാരന്‍ പറഞ്ഞിരുന്നു. തങ്ങളുടെ ഉറക്കം നഷ്ട്ടപെടാരുണ്ടെങ്കിലുംകുഞ്ഞുമൊത്തു ള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്നും വില്ല്യം പറഞ്ഞു.

31കാരനായ വില്ല്യമാണ് അടുത്ത കിരീടാവകാശി

Scroll To Top