Saturday December 10, 2016
Latest Updates

വിറ്റമിന്‍ ഡിയുടെ അഭാവം വിഷാദരോഗത്തിന് വഴിവെക്കുമെന്ന് പഠനം

വിറ്റമിന്‍ ഡിയുടെ അഭാവം വിഷാദരോഗത്തിന് വഴിവെക്കുമെന്ന് പഠനം

വാഷിംഗ്ടണ്‍: വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് സ്ത്രീകളില്‍ വിഷാദരോഗത്തിന് ഇടയാക്കുമെന്ന് പഠനം. അമേരിക്കയിലെ ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇവയുടെ കുറവ് ക്യാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ചെറുപ്പക്കാരികളായ വനിതകളില്‍ വിഷാദ രോഗത്തിന് വിറ്റാമിന്‍ ഡിയുടെ കുറവ് ഇടയാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. 18നും 25നും ഇടയില്‍ പ്രായമായ 185 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒരോ ആഴച്ചകളിലും രക്തത്തിലെ വിറ്റാമിന്‍ ഡിയുടെ അളവും മാനസികാവസ്ഥയും പരിശോധിച്ചാണ് പഠനം.

അഞ്ചാഴ്ച്ചത്തെ പഠനത്തിനിടെ മൂന്നിലേറെ പേരിലും വിഷാദരോഗം അനുഭവപ്പെടുന്നതായി കണ്ടെത്തി. ഭക്ഷ്യപഗാര്‍ത്ഥങ്ങളില്‍ വ്യാപകമായി ലഭിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും ഇത് ആവശ്യമാണ്.

Scroll To Top