Monday December 05, 2016
Latest Updates

വിരൂപരായ മക്കളെ പ്രസവിച്ച ഭാര്യയെ ഉപേക്ഷിച്ചു ചൈനക്കാരന്‍ നഷ്ട്ട പരിഹാരം വാങ്ങി !

വിരൂപരായ മക്കളെ പ്രസവിച്ച ഭാര്യയെ ഉപേക്ഷിച്ചു ചൈനക്കാരന്‍ നഷ്ട്ട പരിഹാരം വാങ്ങി !

ഡൂപ്ലിക്കേറ്റ് സാധനങ്ങള്‍ ഉണ്ടാക്കുന്നതില്‍ ചൈനക്കാര്‍ വിരുതന്‍മാരാണ് പണ്ടേ.പക്ഷെ ,പണി തനിക്കിട്ടു തന്നെ കിട്ടുമെന്ന് ജെയിന്‍ ഫിംഗ് എന്ന ഈ ചൈനക്കാരന്‍ വിചാരിച്ചിട്ടുണ്ടാവില്ല.സുന്ദരിയായ തന്റെ ഭാര്യയില്‍ തനിക്കുണ്ടായ മക്കളൊക്കെ വിരൂപരായിരിക്കുന്നത് കണ്ടപ്പോഴാണ് സംഗതി പന്തികേടുണ്ടെന്ന് ഫിംഗിനു തോന്നിയത്.താനാനെങ്കില്‍ അതി സുന്ദരന്‍!പിന്നെ ഇതെങ്ങനെ സംഭവിക്കും.അന്വേഷിച്ച് ,അന്വേഷിച്ച് ഫിംഗ് ആ സത്യം കണ്ടെത്തുക തന്നെ ചെയ്തു…

സുന്ദരിയായ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഒരു ലക്ഷം ഡോളര്‍ ചെലവഴിച്ച് പ്ലാസ്റ്റിക് സര്‍ജറി ചെയ്താണ് സുന്ദരിയായതത്രേ.!മത്തന്‍ നട്ടാല്‍ കുമ്പളം മുളയ്ക്കുമോ?Man-Sues-Wife-

കളി കാര്യമായി !കലി മൂത്ത ഫിംഗ് നേരെ പോയത് കോടതിയിലേയ്ക്കാണ്.വിശ്വാസ വഞ്ചനയ്ക്ക് ഭാര്യയ്‌ക്കെതിരെ കേസ് കൊടുത്ത ഫിംഗിനു കോടതി വിവാഹ മോചനം അനുവദിച്ചെന്നു മാത്രമല്ല മുന്‍ഭാര്യ 120.000 ഡോളറിന് തുല്യമായ തുക ഫിംഗിനു നഷ്ട്ടപരിഹാരം കൊടുക്കണമെന്ന് വിധിക്കുകയും ചെയ്തു .

Scroll To Top