Wednesday December 07, 2016
Latest Updates

വിരാട് കോഹ്ലി ഓസ്‌ട്രേലിയയില്‍ ഏറ്റവും വെറുക്കപ്പെട്ട കായിക താരം

വിരാട് കോഹ്ലി ഓസ്‌ട്രേലിയയില്‍ ഏറ്റവും വെറുക്കപ്പെട്ട കായിക താരം

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം നായകന് വിരാട് കോഹ്ലി ഓസ്‌ട്രേലിയയില്‍ ഏറ്റവും വെറുക്കപ്പെട്ട കായിക താരം. ഓസ്‌ട്രേലിയയിലെ ന്യൂസ് ഡോട്ട് കോം ഡോട്ട് എയു എന്ന വെബ്‌സൈറ്റാണ് കളിക്കളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട കായിക താരത്തെ തെരഞ്ഞെടുക്കുന്നത്. ഇപ്പോഴും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതവരെ വോട്ട് ചെയ്ത 56.4 ശതമാനം പേരും ഏറ്റവും വെറുക്കപ്പെട്ട കായികതാരമായി കോഹ്ലിയെ തെരഞ്ഞെടുത്തു.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് കോഹ്ലിയെപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വെബ്‌സൈറ്റ് അധികൃതരുടെ വിശദീകരണം. വിരാടിനൊപ്പെ നസീര്‍ അല്‍ ഷംറാനി, പാപ്പിസ് കിസ്സെ, ഗാരി കാഹില്‍, ദമുകോങ് സുഹ് എന്നീ കായിക താരങ്ങളാണ് പട്ടികയിലുള്ളത്.

ഓസ്‌ട്രേലിയക്കാര്‍ എന്നെ വെറുക്കുന്നുവെന്നും അത് എന്നെ കൂടുതല്‍ കളിക്കാന്‍ പ്രരിപ്പിക്കുന്നുവെന്നും വിരാറ്റ് കോഹ്ലി നേരത്തെ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഓസ്‌ട്രേലിയന്‍ ബൗളര്‍ മിച്ചല്‍ ജോണ്‍സണും വിരാട് കൊഹ്‌ലിയും തമ്മില്‍ നിരവധി തവണ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ തന്റെ ബാറ്റിംഗ് തടസ്സപ്പെടുത്തുന്നതായും അസഭ്യം പറയുന്നതായും കോഹ്ലി നേരത്തെ ആരോപിച്ചിരുന്നു.

Scroll To Top