Tuesday December 06, 2016
Latest Updates

വിരമിച്ച് എട്ടു മാസങ്ങള്‍ക്ക് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസിലിറങ്ങി

വിരമിച്ച് എട്ടു മാസങ്ങള്‍ക്ക് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസിലിറങ്ങി

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് എട്ടു മാസങ്ങള്‍ക്ക് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസിലിറങ്ങി. 90 കളിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് സച്ചിന്‍ വീണ്ടും ക്രീസില്‍ ഇറങ്ങിയത്. ഷെയ്ന്‍ വോണ്‍ നിയച്ച റെസ്റ്റ് ഓഫ് ദ വേള്‍ഡിനെതിരെ മെരില്‍ബണ്‍ ക്രിക്കറ്റ് ക്ലബ് ഇലവനെ നിയിച്ചാണ് സച്ചിന്‍ വീണ്ടും കളിക്കളത്തില്‍ ഇറങ്ങിയത്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലായിരുന്നു മത്സരം.

44 റണ്‍സും ഒരു വിക്കറ്റുമാണ് മത്സരത്തില്‍ സച്ചിന്റെ സമ്പാദ്യം. ആദ്യ ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് ദ വേള്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു. യുവരാജിന്റെ സെഞ്ച്വറി മികവിലാണ് (132) റെസ്റ്റ് ഓഫ് ദി വേള്‍ഡ് 293 റണ്‍സ് എടുത്തത്. മറുപടി ബാറ്റിംഗിനു ഇറങ്ങിയ മെരില്‍ബണ്‍ ക്രിക്കറ്റ് ക്ലബ് 7 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 183 പന്തില്‍ നിന്ന് 181 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ചാണ് മെരില്‍ബണ്‍ ക്രിക്കറ്റ് ക്ലബിന്റെ ടോപ് സ്‌കോറര്‍.

 

Scroll To Top