Friday December 09, 2016
Latest Updates

വിയന്നയില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യുവതിയുടെ സൂര്യസ്‌നാനം

വിയന്നയില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യുവതിയുടെ സൂര്യസ്‌നാനം

വിയന്നയില്‍ സൂര്യസ്‌നാനം ചെയ്യുകയായിരുന്ന യുവതി വാഹന ഡ്രൈവര്‍മാരുടെ ലക്ഷ്യം തെറ്റിച്ചു. വലിയ ഒരു കെട്ടിടത്തിന്റെ ജാനലയിലൂടെ ശരീരത്തിന്റെ പാതി ഭാഗം പുറത്തേക്കിട്ട് സൂര്യസ്‌നാനം ചെയ്യുകയായിരുന്ന യുവതിയെ കണ്ടാണ് െ്രെഡവര്‍മാരുടെ നിയന്ത്രണം വിട്ടത്. യുവതി പൂര്‍ണ്ണ നഗ്‌നയായിരുന്നു. വിയന്നയിലെ ഈ തെരുവിലൂടെ ഈ സമയം കടന്നു പോയ എല്ലാവരും ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു.

മൂന്നാം നിലയുടെ ജനാല വാതില്‍ തുറന്ന ശേഷം അവിടെയാണ് യുവതി സൂര്യസ്‌നാനത്തിനായി കിടന്നത്. തെരുവിലൂടെ നടക്കുകയായിരുന്ന ജോര്‍ജി എന്ന വിദ്യാര്‍ത്ഥി ഈ അപൂര്‍വ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി. തന്നെക്കൂടാതെ നിരവധി വഴിയാത്രക്കാര്‍ ഈ ദൃശ്യം കണ്ടതായി ജോര്‍ജി പറഞ്ഞു. കണ്ടവര്‍, കണ്ടവര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്താനും മറന്നില്ല.

മറ്റ് യാത്രക്കാര്‍ അടക്കം പറയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടുക്കുന്ന ദൃശ്യം കണ്ടതെന്ന് വഴിയാത്രക്കാര്‍  പറഞ്ഞു. എല്ലാവരുടെയും ശ്രദ്ധ ജാനലയ്ക്കലേക്ക് തിരിഞ്ഞതോടെ വാഹനങ്ങളുടെ നിയന്ത്രണം വിട്ടു. വാഹനങ്ങള്‍ നിയന്ത്രണം വിട്ടതോടെ തെരുവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതോടെ  പോലീസും രംഗത്ത് വന്നു. എന്നാല്‍ അപ്പോഴേയ്ക്ക് വഴിയാത്രക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ച യുവതി സ്ഥലം വിട്ടിരുന്നു.

Scroll To Top