Friday December 09, 2016
Latest Updates

വിമാന ദുരന്തം മരണം 31 ആയി ;പൈലറ്റിന് വീര പരിവേഷം 

വിമാന ദുരന്തം മരണം 31 ആയി ;പൈലറ്റിന് വീര പരിവേഷം 

തായ്‌പേയി: തായ്‌വാനിലെ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. കാണാതായ 12 പേര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. തലസ്ഥാനമായ തായ്‌പേയിക്കു സമീപം കീലുംഗ് നദിയിലാണ് ട്രാന്‍സ്ഏഷ്യാ വിമാനം തകര്‍ന്നു വീണത്. 
പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് കുറച്ചു പേരെങ്കിലും രക്ഷപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുണ്ട്. ദുരന്ത വ്യാപ്തി ഒഴിവാക്കാന്‍ ശ്രമിച്ച പൈലറ്റിന് തായ്‌വാന്‍ ജനത വീരപരിവേഷമാണ് നല്‍കുന്നത്. വിമാനം കെട്ടിടങ്ങളില്‍ വീഴാതിരിക്കാന്‍ പൈലറ്റ് നദിയില്‍ ഇടിച്ചിറക്കുകയായിരുന്നു. കൂറ്റന്‍ കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വിമാനം തകര്‍ന്നിരുന്നെങ്കില്‍ മരണവും നാശനഷ്ടവും ഇതിലും ഏറെ ഭയാനകമാകുമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു.

Scroll To Top