Saturday December 03, 2016
Latest Updates

വിമാനത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി ഉടനെയുണ്ടായേക്കും

വിമാനത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി ഉടനെയുണ്ടായേക്കും

ഗാല്‍വെ :ഇനി യൂറോപ്പിനു മുകളില്‍ കൂടി പറക്കുന്നവര്‍ക്ക് അവരുടെ ഇലക്ട്രോണിക് ഡിവൈസുകള്‍ വിമാനത്തില്‍ ല്‍ വച്ചും ഉപയോഗിക്കാം.

യൂറോപ്യന്‍ യൂണിയന്റെ ഏവിയേഷന്‍ സുരക്ഷ സംഘടനയായ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇഎഎസ്എ) ഇതുമായി ബന്ധപ്പെട്ട പുതിയ ഒരു ഗൈഡ്‌ലൈനിനു വരെ രൂപം നല്‍കാന്‍ പോകുകയാണ്. ഈ മാസം അവസാനത്തോടുകൂടി ഇത് പ്രസിദ്ധീകരിക്കാമെന്നാണ് അധികൃതര്‍ പ്രതീക്ഷിച്ചിരിക്കുന്നത്. ഈ ഗൈഡ്‌ലൈന്‍ പ്രകാരം യൂറോപ്യന്‍ വിമാനങ്ങളില്‍ വച്ച് യാത്രക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും ഉപയോഗിക്കാന്‍ സാധിക്കും.
ഈ മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും എംപി3 പ്ലെയറും ഇറീഡറും വരെ വിമാനത്തില്‍ വച്ച് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ അവ എയര്‍പ്ലെയിന്‍ മോഡിലായിരിക്കുമെന്നുമാത്രം. അതായത് യാത്രക്കാര്‍ക്ക് ഇവ ഉപയോഗിക്കാമെന്നല്ലാതെ ഒരു കോള്‍ ചെയ്യാനോ മെസ്സേജ് അയക്കാനോ സാധിക്കില്ല.
യാത്രക്കാര്‍ക്ക് കോള്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന് ഇഎഎസ്എ കരുതുന്നുണ്ട്. ഇതു വളരെ മുന്‍പേ തന്നെ കണക്കില്‍വച്ചിരുന്ന ലക്ഷ്യവുമാണ്.
യാത്രക്കാര്‍ക്ക് അവരവരുടെ ഇലക്ട്രോണിക് സാധനങ്ങള്‍ വിമാനത്തില്‍ വച്ച് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനപ്പെട്ട ഒരു മുന്നേറ്റമായാണ് ഇഎഎസ്എയുടെ എക്‌സക്യുട്ടീവ് ഡയറക്ടര്‍ പാട്രിക് കീ
യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി നടപ്പില്‍ വരുത്തിയതു പോലുള്ള അതേ ഗൈഡ്‌ലൈനുകളാണ് ഇവിടെയും ഉപയോഗത്തില്‍ വരുത്താന്‍ പോകുന്നത്.like-and-share

Scroll To Top