Saturday December 03, 2016
Latest Updates

വിമാനത്തില്‍ മദ്യപിച്ച് ബഹളം കൂട്ടിയ യാത്രക്കാരനെ എന്നിസ് കോടതി വെറുതേ വിട്ടു

വിമാനത്തില്‍ മദ്യപിച്ച് ബഹളം കൂട്ടിയ യാത്രക്കാരനെ എന്നിസ് കോടതി വെറുതേ വിട്ടു

എന്നിസ് : വിമാനത്തില്‍ യാത്ര ചെയ്യവേ മദ്യപിച്ച് യാത്രയ്ക്ക് തടസം സൃഷ്ടിക്കുകയും എയര്‍ലൈന്‍സിന് 10,000 യൂറോ നഷ്ടം വരുത്തുകയും ചെയ്ത കോടതി വെറുതെ വിട്ടു.

55 വയസ്സുള്ള കമ്പോഡിയക്കാരനായി സോം ചാംചിനെയാണ് കള്ളുകുടിച്ച് പ്രശ്‌നം സൃഷ്ടിച്ചതിന്റെ പേരില്‍ എന്നിസ് കോടതി ശിക്ഷിക്കാതെ വെറുതെ വിട്ടത്.
.
എയര്‍ നാവിഗേഷന്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ആക്റ്റ് പ്രകാരം കുറ്റകരമായി പെരുമാറുകയും പ്രശ്‌ന സൃഷ്ടിക്കുകയും ചെയതുവെന്നാരോപിച്ചാണ് ഇയാളെ എന്നിസ് ഡ്‌സ്ട്രിക്ട് കോടതിയില്‍ ഹാജരാക്കിയത്.

ഇതിനു മുന്‍പ് സോം ചാംച് ഒരുതവണമാത്രമേ വിമാനത്തില്‍ കയറിയിരുന്നുള്ളൂ. അത് സ്വന്തം രാജ്യത്തുനിന്നും രക്ഷപ്പെട്ടുകൊണ്ട് ഫ്രാന്‍സിലേക്ക് അഭയാര്‍ത്ഥിയായി വന്ന 1977ലായിരുന്നു. വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വല്ലാതെ വേട്ടയാടിത്തുടങ്ങിയപ്പോഴാണ് ഇയാള്‍ അമ്മയെക്കാണാന്‍ ആഗ്രഹം തോന്നിയതും അതിനായി പുറപ്പെട്ടതും.

അമ്മയെ കാണാന്‍ പോകുന്ന സന്തോഷത്തില്‍ യാത്രയില്‍ ഉടനീളം മദ്യപിച്ച സോം ചാംച്ചിന്റെ ‘സന്തോഷം’അതിര് കടന്നപ്പോള്‍ വിമാനാധികൃതര്‍ ഇദ്ദേഹത്തെ ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ട് കേസും കൊടുത്തു .

1970കളില്‍ നഷ്ടമായ സ്വന്തം അമ്മയെ തിരഞ്ഞുള്ള യാത്രയ്ക്കാണ് താന്‍ ഒരുങ്ങിയതെന്ന് സോം കോടതിയെ ബോധിപ്പിച്ചിരുന്നു. 945 യൂറോ മുടക്കിയാണ് എയര്‍ലൈന്‍ ടിക്കറ്റ് വാങ്ങിയതെന്നും ഇയാള്‍ അറിയിച്ചു. യൂറോമില്ല്യന്‍ ലോട്ടറി അടിച്ചതിന്റെ ഭാഗമായി പ്ലാന്‍ ചെയ്തതായിരുന്നു ഈ യാത്ര.

വിമാനത്തില്‍ കയറുന്നതിനു മുന്‍പേ തന്നെ ഇയാള്‍ മദ്യപിച്ചിരുന്നതായി ജഡ്ജ് പാട്രിക് ഡര്‍കന്‍ പറഞ്ഞു.
സോം ചാംചിന്റെ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീരിക്കാന്‍ സാധിക്കില്ലെന്നു പറയുമ്പോഴും ഏതു തരത്തിലാണ് മദ്യപിച്ചിരുന്ന ഒരാളെ വിമാനത്തിലേക്ക് കയറാന്‍ അനുവദിച്ചത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അതിനു ശേഷം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതോടെ സോമിനെ കോടതി വെറുതെ വിടുകയായിരുന്നു.

ഏതായാലും കംബോഡിയയ്ക്കുള്ള യാത്രയും കാത്ത് അയര്‍ലണ്ടില്‍ താമസമാക്കിയിരിക്കുകയാണ് സോം

Scroll To Top