Saturday December 10, 2016
Latest Updates

വിമാനത്തില്‍ പാമ്പ് ,യാത്രക്കാര്‍ വെട്ടിലായി

വിമാനത്തില്‍ പാമ്പ് ,യാത്രക്കാര്‍ വെട്ടിലായി

സിഡ്‌നി : ഒരു കുഞ്ഞു പാമ്പ് ജപ്പാനിലേക്ക് പറക്കേണ്ട ക്വാണ്ടാസ് വിമാനത്തെ ഓസ്‌ട്രേലിയന്‍ സിറ്റിയായ സിഡ്‌നിയില്‍ പിടിച്ചുവച്ചു. നൂറുകണക്കിന് യാത്രക്കാരെ അല്പനേരത്തേക്ക് വെട്ടിലാക്കി പാമ്പ് വില്ലനായി.

ഏതാണ്ട് ഇരുപതു സെന്റിമീറ്റര്‍ നീളമുള്ള നോണ്‍വെനോമസ് റപ്‌റ്റൈല്‍ വിഭാഗത്തില്‍പ്പെട്ട പാമ്പിനെയാണ് ബോയിങ് 747400 വിമാനത്തിന്റെ ഡോര്‍വേയില്‍ കണ്ടത്.

എവിടെനിന്നാണ് വന്നതെന്നറിയാന്‍ പാമ്പിനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്.

സിംഗപ്പൂരില്‍ നിന്നും തിരികെ വന്ന ഫ്‌ലൈറ്റ് സിഡ്‌നി റണ്‍വേയില്‍ തന്നെ കിടക്കുകയായിരുന്നു. യാത്രക്കാര്‍ കയറുന്നതിനു മുന്‍പേ തന്നെ പാമ്പ് ശ്രദ്ധയില്‍പ്പെട്ടു.

വിമാനത്തില്‍ പാമ്പ് എങ്ങിനെ കയറിയെന്നത് അങ്കലാപ്പിനിടയാക്കി, എന്നാല്‍ പാമ്പ് ഏഷ്യയില്‍ കണ്ടുവരുന്ന മണ്ടേരിന്‍ റേറ്റ്‌സ്‌നേക് ആണെന്ന് കാര്‍ഷിക വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന 370 യാത്രക്കാര്‍ക്കും വേറൊരു ഫ്‌ലൈറ്റ് ഏര്‍പ്പെടുത്തുന്നതു വെരെ അടുത്തുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കി.

ക്വാണ്ടാസില്‍ പാമ്പിനെ കാണുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ജനുവരിയിലും വിമാനത്തില്‍ ഒരു മൂന്നു മീറ്റര്‍ നീളമുള്ള പൈതോണ്‍ വിഭാഗത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തിയിരുന്നു.

വിമാനത്തിന്റെ ചിറകുകളില്‍ തൂങ്ങിയാടുന്ന നിലയിലായിരുന്നു അന്ന് പാമ്പിനെ കണ്ടത്. പിഎന്‍ജിയില്‍ ഇറങ്ങുന്നതുവരെയും പാമ്പ് വിമാനത്തിന്റെ മുകളില്‍ തന്നെ ഉണ്ടായിരുന്നു.

2012ല്‍ ഒരു പാമ്പിനെ വിമാനത്തിന്റെ ഡാഷ്‌ബോര്‍ഡില്‍ കണ്ടതിന്റെ പേരില്‍ ഒരു പൈലറ്റ് തന്റെ വിമാനം വടക്കന്‍ ആസ്‌ട്രേലിയയില്‍ എമര്‍ജന്‍സി ലാന്റിങ് ചെയ്യുകയുണ്ടായി.

ലോകത്തിലെ 25 ഉഗ്രവിഷപ്പാമ്പുകളില്‍ 20 വിഭാഗം ആസ്‌ട്രേലിയയിലാണ്. അതില്‍ 10 എണ്ണം ഏറ്റവും അപകടകാരികള്‍ ആണെന്ന് മെല്‍ബോണ്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ആസ്‌ട്രേലിയ വെനോം റിസര്‍ച്ച് യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്.

Scroll To Top