Sunday December 04, 2016
Latest Updates

വിമാനതാവള ജീവനക്കാരുടെ സമരം :വരേദ്കര്‍ അനാസ്ഥ കാട്ടുന്നുവെന്ന് പ്രതിപക്ഷം

വിമാനതാവള ജീവനക്കാരുടെ സമരം :വരേദ്കര്‍ അനാസ്ഥ കാട്ടുന്നുവെന്ന് പ്രതിപക്ഷം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മൂന്നു പ്രമുഖ വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ നടത്താന്‍
തീരുമാനിച്ചിരിക്കുന്ന പണിമുടക്ക് തടയുന്നതിനായുള്ള ചര്‍ച്ചകളില്‍ ഗതാഗത
വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍ അനാസ്ഥ കാട്ടിയെന്ന ആരോപണവുമായി ഫിന്ന
ഫാള്‍ രംഗത്ത്.

അടുത്ത വെള്ളിയാഴ്ച്ച വിമാനത്താവളം ജീവനക്കാര്‍ നാലു
മണിക്കൂറുകളോളം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍
തീരുമാനിച്ചിരിക്കുകയാണ്.

എയര്‍ലിങ്കസ് ജീവനക്കാരായ എസ്‌ഐപിടിയു അംഗങ്ങളാണ് ഡബ്ലിന്‍, കോര്‍ക്ക്,
ഷാനണ്‍ എന്നീ വിമാനത്താവളങ്ങളില്‍ പണിമുടക്കിന് ആഹ്വാനം
ചെയ്തിരിക്കുന്നത്. പെന്‍ഷന്‍ ഫണ്ടില്‍ വരുത്തിയ കുറവാണ് ഇപ്പോള്‍
വിമാനത്താവള ജീവനക്കാരെ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്.

പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ
രൂപീകരിച്ചിട്ടുണ്ടെങ്കിലും ഫിന്ന ഫാള്‍ തങ്ങളുടെ ആരോപണവുമായി
ഉറച്ചുനില്‍ക്കുകയാണ്. ലിയോ വരേദ്കര്‍ക്ക് പ്രശ്‌നപരിഹാരത്തിനായി
കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്നാണ് ഫിന്ന ഫാള്‍
അഭിപ്രായപ്പെടുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാരും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും
സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുമ്പോഴും സമരനടപടികള്‍ തുടരാനാണ്
എസ്‌ഐപിടിയു ശ്രമിക്കുന്നതെന്നും അത് നാലു മണിക്കൂറുകള്‍ വിമാന
സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടാന്‍ കാരണമാവുമെന്നും ലിയോ വരേദ്കര്‍
പറഞ്ഞു.
രണ്ടാമതൊരു സമരവും തടസവും ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും
ശക്തമായ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും എന്നാല്‍ എസ്‌ഐപിടിയു തെറ്റായ
തീരുമാനങ്ങളിലേക്കാണ് നീങ്ങുന്നതെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top