Sunday December 11, 2016
Latest Updates

വിമാനം വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കേന്ദ്രം

വിമാനം വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കേന്ദ്രം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. വിമാനം വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് കേന്ദ്രം ആലോചിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. സ്വകാര്യ വിമാന സര്‍വീസുകള്‍ ലഭിക്കാതെ വരുമ്പോള്‍ മാത്രം യാത്രക്കാര്‍ എയര്‍ ഇന്ത്യയെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനാണ് എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥത പരിഹരിച്ച് സര്‍വീസ് കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്ത് വന്നത്.

വിമാനങ്ങള്‍ കൃത്യ സമയം പാലിക്കുകയും മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍വ്വീസ് റദ്ദ് ചെയ്യരുതെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. സാങ്കേതിക തകരാര്‍ മൂലമല്ലാതെ വിമാനം വൈകരുത്, വിഐപികള്‍ക്ക് വേണ്ടി വിമാനം വൈകിപ്പിക്കരുത് തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. ബിസിനസ് ക്ലാസിലടക്കം ഒരു ക്ലാസിലും യാത്രക്കാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്.

ലാഭകരമല്ലാത്ത സര്‍വ്വീസുകള്‍ ലാഭത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണം, എല്ലാ മാസത്തെയും ആദ്യ ആഴ്ച പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. സര്‍വീസ് കാര്യക്ഷമമാക്കുന്നതിന് എയര്‍ ഹോസ്റ്റസ് ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Scroll To Top