Tuesday December 06, 2016
Latest Updates

വിമാനം വേണോ വാടകയ്ക്ക് ?ചൈനീസ് കമ്പനി അയര്‍ലണ്ടില്‍ പുതിയ കേന്ദ്രവുമായി എത്തുന്നു 

വിമാനം വേണോ വാടകയ്ക്ക് ?ചൈനീസ് കമ്പനി അയര്‍ലണ്ടില്‍ പുതിയ കേന്ദ്രവുമായി എത്തുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിനെ ആഗോള വിമാന ലീസിംഗ് കമ്പനികളുടെ തലസ്ഥാനമാക്കാന്‍ ഒരുങ്ങി ചൈനീസ് കമ്പനി വാടകയ്ക്ക് വിമാനങ്ങളുമായി എത്തുന്നു.17 വിമാനങ്ങളുമായി തുടങ്ങുന്ന ബിസിനസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 വിമാനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 
യൂറോപ്പ്,ആഫ്രിക്ക,അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലേക്കുള്ള ബിസിനസ്സ് കേന്ദ്രമായാണ് അയര്‍ലണ്ടിനെ ഈ സംരംഭകര്‍ കാണുന്നത്.ചൈനീസ് കണ്‍സട്രക്ഷന്‍ ബാങ്ക് ലോകം മൊത്തം നടത്താന്‍ പോകുന്ന ഈ വാടകയ്ക്ക് കൊടുക്കലിന്റെയും ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ഡബ്ലിന്‍ ആയിരിക്കും.നിലവില്‍ ലോകത്തെ വിമാന വാടക വ്യവസായത്തിന്റെ നേരേ പകുതിയും നടക്കുന്നത് അയര്‍ലണ്ടില്‍ നിന്നാണ്. 12,00 ഈ മേഖലയില്‍ ഇവിടെ ജോലി ചെയ്യുന്നു. ഷിപ്പിംഗ് വ്യവസായത്തിലേക്ക് ഈ സംരഭത്തെ വിപുലമാക്കുന്നതും ബാങ്കിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. 

Scroll To Top