Thursday December 08, 2016
Latest Updates

വിമാനം ലാന്‍ഡ് ചെയ്യും മുമ്പേ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ വഴി ചാടി അപ്രത്യക്ഷനായി !അധികൃതര്‍ അറിഞ്ഞതേയില്ല !

വിമാനം ലാന്‍ഡ് ചെയ്യും മുമ്പേ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ വഴി ചാടി അപ്രത്യക്ഷനായി !അധികൃതര്‍ അറിഞ്ഞതേയില്ല !

മുംബൈ: ലാന്‍ഡ് ചെയ്തു കൊണ്ടിരിക്കുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ ചാടി ഓടിപ്പോയി.. വിമാനത്തില്‍ നിന്നും 15 അടി താഴ്ച്ചയിലേക്ക് ചാടിയ യാത്രക്കാരന്‍ യാതൊരു കൂസലുമില്ലാതെ പുറത്തേക്കിറങ്ങിപ്പോയി. മുംബൈ വിമാനത്താവളത്തിലാണ് സംഭവം.
ചണ്ഡിഗഡില്‍ നിന്നും മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വേഴ്‌സിലെ യാത്രക്കാരനാണ് സാഹസിക കൃത്യം നടത്തിയത്. ഇന്നലെ വൈകീട്ട് മൂന്ന്
മണിയോടെയാണ് സംഭവം. വിമാനം മുംബൈയില്‍ ലാന്റ്‌ചെയ്യുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരന്‍ എമര്‍ജന്‍സി ഡോര്‍ വഴി
ചാടിയിറങ്ങുകയായിരുന്നു. ആകാശ് ജെയിന്‍ എന്ന യാത്രക്കാരനാണ് ചാടിയിറങ്ങിയത്. ഇയാള്‍ പിന്നീട് സുരക്ഷാ പരിശോധനകളൊന്നും കൂടാതെ  ടെര്‍മിനലിലൂടെ പുറത്തേക്കിറങ്ങി പോവുകയും ചെയ്തതായി പിന്നീട് സി സി ടി വി പരിശോധനയില്‍ തെളിഞ്ഞു .

എമര്‍ജന്‍സി വാതില്‍ തുറന്നത് കണ്ട യാത്രക്കാരാണ് വിമാന അധികൃതരെ വിവരമറിയിച്ചത്. വലിയ സുരക്ഷാ വീഴിച്ചയുണ്ടായിട്ടും ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ വൈകിയതിന് ജെറ്റ് എയര്‍വെയ്‌സിനെതിരെ നടപടിയുണ്ടായേക്കും.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരനായുള്ള തെരച്ചില്‍ തുടരുകയാണ്.

Scroll To Top