Sunday December 04, 2016
Latest Updates

വിമാനം റണ്‍വെയില്‍ പോത്തിനെ ഇടിച്ചു; സ്‌പൈസ്‌ജെറ്റ് സര്‍വീസ് നിര്‍ത്തി

വിമാനം റണ്‍വെയില്‍ പോത്തിനെ ഇടിച്ചു; സ്‌പൈസ്‌ജെറ്റ് സര്‍വീസ് നിര്‍ത്തി

സൂററ്റ്: സൂററ്റ് വിമാനത്താവളത്തില്‍ വിമാനം പറന്നുയരുന്നതിനിടെ റണ്‍വെയില്‍ ഇറങ്ങിയ പോത്തിനെ ഇടിച്ചു. സൂററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് 140 യാത്രക്കാരുമായി പറന്നുയര്‍ന്ന സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപ്രതീക്ഷിതമായി റണ്‍വെയില്‍ എത്തിയ പോത്തിനെ ഇടിച്ചത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വാന്‍ ദുരന്തം ഒഴിവായി.

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ഡല്‍ഹിയിലേക്കുളള എസ് ജി 622 വിമാനമാണ് ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിനിടെ റണ്‍വെയില്‍ അലഞ്ഞു നടന്നിരുന്ന പോത്തിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ എഞ്ചിനു തകരാറു പറ്റി. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലേക്ക് അയച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ സൂററ്റില്‍ നിന്ന് സര്‍വീസുണ്ടായിരിക്കുന്നതല്ലെന്ന് സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ദിവസം മൂന്ന് സര്‍വീസുകള്‍ മാത്രം നടത്തുന്ന ചെറിയ വിമാനത്താവളമായ സൂററ്റ് വിമാനത്താവളത്തിന്റെ റണ്‍വെയില്‍ മൃഗങ്ങള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവ് കാഴ്ചയാണ്.

Scroll To Top