Friday December 09, 2016
Latest Updates

വിപണി മൂല്യമുള്ള കമ്പനികളുടെ ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ 54 ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യയില്‍ നിന്ന് റിലയന്‍സ് ഒന്നാമത്

വിപണി മൂല്യമുള്ള കമ്പനികളുടെ ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ 54 ഇന്ത്യന്‍ കമ്പനികള്‍; ഇന്ത്യയില്‍ നിന്ന് റിലയന്‍സ് ഒന്നാമത്

ലോകത്തിലെ ഏറ്റവും ശക്തരായ കോര്‍പ്പറേറ്റ് കമ്പനികളില്‍ 54 എണ്ണം ഇന്ത്യയില്‍. പ്രമുഖ മാഗസിനായ ഫോബ്‌സ് മാഗസിനാണ് ലോകത്തെ പ്രമുഖ  സാമ്പത്തിക ശക്തികളായ കോര്‍പ്പറേറ്റ് കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയില്‍ നിന്ന് റിലയന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളാണ് പട്ടികയില്‍ ഇടം നേടിയത്. കമ്പനികളുടെ  വരുമാനം,  ലാഭം, അവയുടെ വിപണി മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമുഖ കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്.

ലോകത്തിലെ പ്രമുഖരായ 2000 ഓളം കമ്പികളുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ 54 കമ്പനികളില്‍ റിലയന്‍സ് ആണ് ഒന്നാമത്. ചൈനീസ് കമ്പനികളാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാമത് എത്തിയ റിലയന്‍സിന്റെ വിപണി മൂല്യം 50.9 ബില്യന്‍ ഡോളറാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ നൂറ്റി മുപ്പത്തിയഞ്ചാം സ്ഥാനമാണ് റിലയന്‍സ് നേടിയത്. ഇന്ത്യയില്‍ നിന്ന് റിലയന്‍സ് കഴിഞ്ഞാല്‍ രണ്ടാമതായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പട്ടികയില്‍ ഇടം നേടി. 23.6 ബില്യന്‍ ഡോളറാണ് എസ് ബി ഐയുടെ വിപണി മൂല്യം.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ബാങ്ക് ഓഫ് ബറോഡ, ടാറ്റ മോട്ടോഴ്‌സ്, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, ഐടി മേഖലയില നിന്ന് വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Scroll To Top