Tuesday December 06, 2016
Latest Updates

വിപണി കീഴടക്കി ചന്ദേരിസാരികള്‍

വിപണി കീഴടക്കി ചന്ദേരിസാരികള്‍

ഞൊറിയിട്ടുടുക്കുന്ന സാരിയോര്‍മ്മകള്‍ക്ക് ഗൃഹാതുരത്വമല്ലാതെ

മറ്റെന്താണുള്ളത്? പെണ്ണഴകിന്റെ മനോഹാരിത സാരിയില്‍ തന്നെയാണ്.

ഓയിലും
ഷിഫോണും കോട്ടണും തിളങ്ങി നിന്ന സാരികളില്‍ മാറ്റങ്ങളുടെ തരംഗമാണ്.
ടൂപീസ് സാരികളും, ലാച്ചാസാരികളും, ഫ്യൂഷന്‍ സാരികളും പുത്തന്‍
ട്രെന്‍ഡുകള്‍ തീര്‍ക്കുകയാണ് ഇതോടൊപ്പം. മറ്റു സംസ്ഥാനങ്ങളില്‍
നിന്നെത്തുന്ന ട്രെന്‍ഡി സാരികള്‍ക്ക് മലയാളി പെണ്‍കൊടികള്‍ക്കിടയില്‍
ഡിമാന്റേറെയാണ്.

imagesഎംബ്രോയിഡറീഡ് കോട്ടണ്‍ സാരികളും ഫുള്‍ പ്രിന്റഡ് കോട്ടണ്‍ സാരികളും
പോച്ചാമ്പിളളി കോട്ടണ്‍ സാരികളും മലയാളിക്ക് പ്രിയപ്പെട്ടതാണ്.

മധ്യപ്രദേശിന്റെ പാരമ്പര്യ വസ്ത്രമായ ചന്ദേരി സില്‍ക്കിനെ കേരളത്തിലെ
സ്ത്രീകള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. കനം കുറഞ്ഞതും മനോഹാരിത
ഏറിയതുമാണ് ചന്ദേരി സാരികള്‍. പാര്‍ട്ടികള്‍ക്കും ഓഫീസിലും ആഘോഷ
വേളകളിലും എടുപ്പു തോന്നിക്കാന്‍ കളര്‍ഫുള്‍ കോമ്പിനേഷനുകളില്‍ ചന്ദേരി
സില്‍ക്ക് സാരികള്‍ എത്തുന്നുണ്ട്.

നെയ്ത്തുകാരുടെ നഗരമായ ചന്ദേരിയില്‍ നിന്നുണ്ടാക്കിയതിനാലാണ് ചന്ദേരി
സാരികള്‍ക്ക് ആ പേരു വന്നത്. സാരിയുടെ ബോഡിയേക്കാള്‍ നേര്‍ത്ത
നിറത്തിലുള്ള അരികുകളാണ് ഇതിനുള്ളത്. സ്വര്‍ണ നിറവും മറ്റേതെങ്കിലും ഒരു
നിറവും അടുത്തടുത്തു നില്‍ക്കുന്ന തരത്തിലാണ് ബോര്‍ഡറുകള്‍. വര്‍ണ
വൈവിധ്യം കൊണ്ട് സ്ത്രീകളെ മോഹിപ്പിക്കുന്നതാണിവ.
എലഗന്റ് ലുക്ക് സമ്മാനിക്കുന്ന ചന്ദേരി സില്‍ക്ക് സാരികള്‍ക്ക് 6000 രൂപ
വരെയാണ്‌വില. ഇതിനു പുറമെ ഹൈദരാബാദ് പോച്ചംപിളളി സാരികളും, ടിഷ്യു
സില്‍ക്ക് സാരികളും, ബംഗാള്‍ കോട്ടണ്‍, കാഞ്ചി കോട്ടണ്‍, ബീഹാര്‍ ബനാറസ്,
ബ്ലോക്ക് പ്രിന്റഡ് സാരികളും ലഭ്യമാണ്. പല നിറങ്ങളിലുള്ള ത്രെഡു
വര്‍ക്കുകള്‍ ചെയ്ത മാലകള്‍ ഇത്തരം സാരികള്‍ക്ക് അനുയോജ്യമായിരിക്കും. .

Scroll To Top