Saturday December 10, 2016
Latest Updates

വിപണിയില്‍ മത്സരം കൊഴുക്കുന്നു, പാചകവാതകത്തിനും വൈദ്യുതിയ്ക്കും നിരക്ക് കുറഞ്ഞേക്കും

വിപണിയില്‍ മത്സരം കൊഴുക്കുന്നു, പാചകവാതകത്തിനും വൈദ്യുതിയ്ക്കും നിരക്ക് കുറഞ്ഞേക്കും

ഡബ്ലിന്‍ : വൈദ്യൂതി, ഗ്യാസ് ബില്ലില്‍ ഞെരുങ്ങൂന്ന ഉപഭോക്താക്കള്‍ക്ക് ഈ രംഗത്തെ കമ്പനികളുടെ വില യുദ്ധം ഗുണകരമാകുന്നു. ആറില്‍ ഒന്ന് ഉപഭോക്താക്കള്‍ക്കും ബില്ലില്‍ ഗണ്യമായ കുറവ് വരുമെന്ന് സൂചന. കമ്പനികള്‍ വിപണി പിടിക്കാന്‍ വില കുറയ്ക്കാന്‍ തയ്യാറാകുന്നതോടെ വീട്ടില്‍ ചൂടും വെളിച്ചവും കണ്ടെത്തുന്ന ബില്ലില്‍ 300 യൂറോയെങ്കിലും കുറവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിപണിയിലേക്ക് ഇറങ്ങിയിട്ടുള്ള പുതുമുഖങ്ങളായ എനര്‍ജിയ അടുത്തമാസം മുതല്‍ തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് വന്‍ കിഴിവുകള്‍ നല്‍കാനുള്ള നീക്കത്തിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് വിപണിയില്‍ ഇറങ്ങിയ ഇവര്‍ വൈദ്യൂതി, പാചകവാതകം എന്നിവ ഒന്നിച്ചെടുക്കുന്ന ഇടപാടുകാര്‍ക്ക് വില 15 ശതമാനം താഴ്ത്തി നല്‍കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. വിപണിയില്‍ എതിരാളികളെ മറി കടക്കുന്നതിനായി ഗ്യാസ്, വൈദ്യൂതി എന്നിവ ഒന്നിച്ചെടുക്കുന്ന തങ്ങളുടെ ആള്‍ക്കാര്‍ക്ക് 17 ശതമാനം വരെ ഡിസ്‌ക്കൗണ്ട് സാധ്യമാകുമോ എന്ന കാര്യം പരിശോധിച്ചു വരികയാണ് എനര്‍ജിയ. ഇതിലൂടെ വൈദ്യൂതി , ഇന്ധന നിരക്ക് വര്‍ഷംതോറും 306 യൂറോയെങ്കിലും കുറയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അടുത്തകാലം വരെ വിലക്കയറ്റം കൊണ്ടു നാട്ടുകാര്‍ പൊറുതി മുട്ടുകയായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി വൈദ്യൂതി, പാചകവാതക വില ശരാശരി 450 യൂറോ മാത്രമാണ് ഒരു കുടുംബത്തിന് വര്‍ഷത്തില്‍ വരുന്നത്. വണ്‍ ബിഗ് സ്വിച്ച് എന്ന പ്രചരണത്തിന് കീഴിലാണ് എനര്‍ജിയ 17 ശതമാനം കിഴിവ് ബില്ലില്‍ കൊടുക്കുന്നത്. അവരുടെ പുതിയതായി കരാറില്‍ ഏര്‍പ്പെട്ട 50,000 ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, മോര്‍ട്ട്‌ഗേജ് എന്നിവയും നല്‍കിവരുന്നുണ്ട്.

ബോര്‍ഡ് ഗിയാസ് ഇടപാടുകാര്‍ക്ക് വണ്‍ ബിഗ് സ്വിച്ചിന് കീഴില്‍ 10 ശതമാനം കിഴിവ് ബില്ലില്‍ നല്‍കാന്‍ തീരുമാനമെടുത്തത് മുതലാണ് വിലയുദ്ധത്തിനുള്ള സാധ്യത തെളിഞ്ഞത്. വൈദ്യൂതി ബില്ലില്‍ 10 ശതമാനം കിഴിവ് പ്രഖ്യാപിക്കുകയായിരുന്നു. വര്‍ഷം ഇത് 80 യൂറോ ഇടപാടുകാര്‍ക്ക് തിരികെ കിട്ടാന്‍ ഇടയാക്കി. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതിന്റെ ഗുണം കിട്ടിയിരുന്നില്ല. എന്നാല്‍ എനര്‍ജിയ കിഴിവ് ഉറപ്പാക്കിയതോടെ പാചകവാതകവും, വൈദ്യുതിയും അയര്‍ലണ്ടില്‍ താരതമ്യേന്‍ വിലക്കുറവില്‍ കിട്ടുമെന്ന സ്ഥിതിയാക്കിയിട്ടുണ്ട്.

അതേസമയം ബോര്‍ഡ് ഗിയാസ് , ഇലക്ട്രിക് അയര്‍ലണ്ട് എന്നിവ ചേര്‍ന്ന് ഓരോ വീട്ടുകാര്‍ക്കും നല്‍കുന്ന ഗ്യാസ് ,ഇലക്ട്രിസിറ്റി ബില്‍ ഇപ്പോള്‍ വര്‍ഷം 2,191 യൂറോ്‌യാണെങ്കില്‍ എനര്‍ജിയ അതേ ഉപഭോഗത്തിന് 289 യുറോയുടെ കുറവാണ് ബില്ലില്‍ ഉണ്ടാക്കുന്നതെന്ന് വിപണി വിദഗ്ദ്ധര്‍ പറയുന്നു.

Scroll To Top