Friday December 09, 2016
Latest Updates

വിപണിയിലേയ്ക്ക് കൂടുതല്‍ പണം,അയര്‍ലണ്ടില്‍ ഉപഭോക്തൃ ശീലങ്ങള്‍ മാറുന്നു

വിപണിയിലേയ്ക്ക് കൂടുതല്‍ പണം,അയര്‍ലണ്ടില്‍ ഉപഭോക്തൃ ശീലങ്ങള്‍ മാറുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഉപഭോക്താക്കളുടെ ശീലങ്ങള്‍ മാറുന്നു. ഐറിഷ് ഉപഭോക്താക്കള്‍ വീണ്ടും കൂടുതല്‍ പണം ചെലവഴിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ ഉപഭോതാക്കള്‍ കൂടുതല്‍ പണം ചെലഴിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വിപണി തിരിച്ച് വരവിന്റെ സൂചനകള്‍ കാണിച്ച് തുടങ്ങിയതോടെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ കണക്കുകളുടെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ പബുകളിലും ഹോട്ടലുകളിലും കഫെകളിലുമുമെല്ലാം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4 ശതമാനം കൂടുതല്‍ വില വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം തന്നെ ജൂലൈ മാസത്തെ നിരക്കുകളേക്കാള്‍ 0.5 ശതമാനം വില വര്‍ദ്ധന എല്ലാ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഭക്ഷ്യ, ആല്‍ക്കഹോള്‍ ഇതര ബിവറേജസ് ഉല്‍പ്പന്നങ്ങള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് വിലയില്‍ ഇടിവ് ഉണ്ടായത്. അതേസമയം പോത്തിറച്ചിയുടെ വില ഇടിഞ്ഞതിനെതിരെ കര്‍ഷകര്‍ രംഗത്ത് വന്നിരുന്നു.

ടെലിഫോണ്‍ സേവനങ്ങളുടെ നിരക്കില്‍ 4.6 ശതമാനം ഇടിവുണ്ടായി. ഫര്‍ണിച്ചര്‍ ഹൌസ് ഹോള്‍ഡ് ഇനങ്ങള്‍ക്ക് 1.9 ശതമാനം കുറഞ്ഞു. വലിയ സാധനങ്ങള്‍ വാങ്ങാന്‍ ഐറിഷ് ഉപഭോക്താക്കള്‍ ഇപ്പോഴും മടി കാണിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ മേഖലയിലെ വിലയിടിവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിവര്‍ഷം 2 ശതമാനം വിലയിടിവ് രേഖപ്പെടുത്തിയിരുന്ന വസ്ത്രങ്ങള്‍ക്ക് ഓഗസ്റ്റില്‍ മാത്രം 6 ശതമാനം വില
കൂടി

Scroll To Top