Monday December 05, 2016
Latest Updates

വിപണിയിലെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ടെസ്‌കോ

വിപണിയിലെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ടെസ്‌കോ

ഡബ്ലിന്‍: പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗലയായ ടെസ്‌കോ വിപണിയിലെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ കഠിന പരിശ്രമത്തില്‍. ആള്‍ഡി, ലിഡില്‍ തുടങ്ങിയ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആകര്‍ഷണീയമായ ഓഫറുകളിലൂടെയും മറ്റും വിപണിയില്‍ ആധിപത്യം നേടിയതോടെയാണ് അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ വിപണിയില്‍ ടെസ്‌കോയ്ക്ക് തിരിച്ചടി നേരിട്ടത്. ഈ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ടെസ്‌കോ. ടെസ്‌കോയിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെട്ടതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് പത്ത് വര്‍ഷത്തോളം ടെസ്‌കോയില്‍ ജലി ചെയ്ത മാര്‍ക്ക് കേവ് പറഞ്ഞു. 

1990 കളിലാണ് ടെസ്‌കോ തഴച്ച് വളര്‍ന്നത്. എന്നാല്‍ പിന്നീട് ആള്‍ഡി, ലിഡില്‍ തുടങ്ങിയ പ്രമുഖര്‍ രംഗത്ത് വന്നതോടെ ടെസ്‌കോ ഉപഭോക്താക്കള്‍ പുതിയ കമ്പനികളെ ആശ്രയിക്കാന്‍ തുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ടെസ്‌കോയെ ഉപക്ഷിച്ച് കൂടുതല്‍ ഉപഭോക്താക്കള്‍ ഡിസ്‌കൌണ്ട് സ്റ്റോറുകളെയും മറ്റും ആശ്രയിച്ച് തുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആളുകള്‍ ചെലവ് ചുരുക്കാന്‍ തീരുമാനിച്ചതും ടെസ്‌കോയ്ക്ക് തിരിച്ചടിയായി.

ടെസ്‌കോയ്ക്ക് പുറമേ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ക്കും ഇത് തിരിച്ചടിയായി. ടെസ്‌കോയില്‍ നിന്ന് വില കുറഞ്ഞ സാധനങ്ങള്‍ തേടിപ്പിടിക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപെടുന്നതായാണ് ഉപഭോക്താക്കളുടെ മറ്റൊരു പരാതി. വിലക്കുറഞ്ഞ കൂടുതല്‍ സാധനങ്ങള്‍ ലഭ്യമാക്കുകയും ഷോപ്പിംഗ് ലളിതമാക്കുകയും ചെയ്താല്‍ ടെസ്‌കോയ്ക്ക് നഷ്ടപ്പെട്ട വിശ്വാസം തിരിച്ച എടുക്കാന്‍ സാധിക്കുമെന്നാണ് വിപണി വിദഗ്ദരുടെ വിലയിരുത്തല്‍. 

Scroll To Top