Saturday December 03, 2016
Latest Updates

വിന്‍സന്‍ എം പോള്‍ അവധിയില്‍ പ്രവേശിച്ചു,ബാര്‍ കോഴ കേസ് അനാഥമായി !

വിന്‍സന്‍ എം പോള്‍ അവധിയില്‍ പ്രവേശിച്ചു,ബാര്‍ കോഴ കേസ് അനാഥമായി !

കൊച്ചി:ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അവധിയില്‍ പ്രവേശിച്ചു.ബുധനാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് അവധി.ബാര്‍ക്കോഴ കേസുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുമായി വിന്‍സന്‍ കൂടിക്കാഴ്ച നടത്തും.

അവധിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ പകരക്കാരനായി ആരെയും ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും വിന്‍സെന്‍ പറഞ്ഞു.ഈ വര്‍ഷം നവംബറില്‍ വിരമിക്കാനിരിക്കുന്ന വിന്‍സന്‍ അതിന് മുന്നോടിയായാണ് അവധിയെടുക്കുന്നതെന്നാണ് സൂചന.ബാര്‍ കോഴ കേസിന് ഇതോടെ പുതിയ അന്വേഷക തലവനെ കണ്ടെത്തേണ്ടി വരും.

Scroll To Top