Sunday December 11, 2016
Latest Updates

വിന്‍ഡോസ് 9 എത്തുന്നു

വിന്‍ഡോസ് 9 എത്തുന്നു

വിന്‍ഡോസ് 8 ന് പിന്നാലെ വിന്‍ഡോസ് 9 എത്തുന്നു. ഈ മാസം 30 ന് വിന്‍ഡോസ് 9 ന്റെ ഔദ്യിഗിക പ്രഖ്യാപനം ഉണ്ടാകും. 2015 മുതല്‍ ഒന്‍പതാം പതിപ്പ് ലഭ്യമായി തുടങ്ങും. വിന്‍ഡോസ് 8 ലും 8.1 ലും ഒട്ടേറെ പുതുമകള്‍ അവതരിപ്പിച്ച മൈക്രോസോഫ്റ്റ് വിന്‍ഡോസ് 9 ലും ഒട്ടേറെ പുതുമകള്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. 30 ന് സാന്‍ഫ്രാന്‍സിസ്‌കൊയില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് ഔദ്യോഗിക പ്രഖ്യാപനം. ഒട്ടേറെ വ്യത്യസ്തകളോടെ അവതരിപ്പിക്കാനിരിക്കുന്ന വിന്‍ഡോസ് 9 ടെക് ലോകത്ത് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു.

വിന്‍ഡോസ് 8 ന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് വിന്‍ഡോസ് 9 ഉടന്‍ പുറത്തിറക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഒരു പോലെ സ്വിച്ച് ചെയ്യുന്നത് പരാജയപ്പെട്ടതാണ് വിന്‍ഡോസ് 8 ന് തിരിച്ചടിയായത്. പുതിയ രീതിയിലുള്ള സ്റ്റാര്‍ട്ട് മെനുവാണ് വിന്‍ഡോസ് 9 ന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നോട്ടിഫിക്കേഷന്‍ സെന്ററും ഒട്ടേറെ പുതിയ ആപ്ലിക്കേഷനുകളും വിന്‍ഡോസ് 9 ല്‍ ഉണ്ടാകും.

Scroll To Top