Wednesday December 07, 2016
Latest Updates

വിന്റ്റര്‍ സെയിലിന് ജനം ഇരച്ചു കയറി ,ആദ്യ ദിവസം തന്നെ റിക്കാര്‍ഡ് കച്ചവടമെന്ന് വ്യാപാരികള്‍

വിന്റ്റര്‍ സെയിലിന് ജനം ഇരച്ചു കയറി ,ആദ്യ ദിവസം തന്നെ റിക്കാര്‍ഡ് കച്ചവടമെന്ന് വ്യാപാരികള്‍

ഡബ്ലിന്‍ : വിന്റര്‍ സെയില്‍ വ്യാപാരം പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. സെന്റ് സ്റ്റീഫന്‍സ് ഡേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളേക്കാള്‍ കൂടുതല്‍ റീടെയ്ല്‍ വ്യാപാരം നടന്നതായി റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് ഇത്തവണ ലഭിച്ച ലാഭത്തെക്കുറിച്ച സന്തോഷപൂര്‍വ്വം തുറന്നു പറയാനാണ് പല റീടെയ്‌ലര്‍മാരും തയ്യാറായതെന്നാണ് റീടെയ്‌ലര്‍മാരുടെ സംഘടനയായ റീടെയ്ല്‍ എക്‌സെലന്‍സ് അയര്‍ലണ്ട് പറഞ്ഞത്.

തെരുവുകളില്‍ ജനസമുദ്രം തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു. ഗ്രാഫ്റ്റന്‍ സ്ട്രീറ്റ് അടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ റീടെയ്‌ലര്‍ ഷോപ്പുകളിലും ജനത്തിരക്കുകള്‍ കാണാമായിരുന്നു.
വെളുപ്പിന് അഞ്ചുമണിക്കും മുന്‍പേ ബ്രൌണ്‍ തോമസിനും ,ആര്‍നോര്‍ട്ട്‌സിനും മുന്‍പില്‍ ക്യൂ നില്‍ക്കാന്‍ നൂറ്കണക്കിന് പേരാണ് എത്തിയത്.
തുണിത്തരങ്ങള്‍ ,ബാഗുകള്‍ ,സൗന്ദര്യ വര്‍ദ്ധക സാധനങ്ങള്‍ എന്നിവയുടെ കടകളില്‍ ജനം ഇരച്ചു കയറുകയായിരുന്നു.ഡിസ്‌കൌണ്ടില്‍ വിന്റര്‍ തുണിത്തരങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മലയാളികള്‍ അടക്കമുള്ള ഏറെ ഇന്ത്യാക്കാരെ കാണാമായിരുന്നു.എന്നാല്‍ വിലക്കുറവു പ്രഖ്യാപിച്ചിട്ടും ബ്രൌണ്‍ തോമസ് പോലെയുള്ള സ്ഥാപനങ്ങളില്‍ മലയാളി സാന്നിധ്യം കുറവായിരുന്നു.

എന്നാല്‍ കമ്പ്യൂറ്റര്‍ ,ഇലക്ട്രോണിക്‌സ് കടകളിലെ വിലക്കുറവുമേളകള്‍ പ്രധാനമായും കൈയ്യടക്കിയത് ഏഷ്യന്‍ വംശജരാണ് .

തിരക്കുകള്‍ മുന്‍കൂട്ടി കണക്കിലെടുത്തുകൊണ്ട്തന്നെ പല കടക്കാരും വളരെ നേരത്തെ തന്നെ കട തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള കടകളിലൊക്കെ വളരെ നേരത്തെ തന്നെ ആളുകള്‍ ക്യൂവില്‍ സ്ഥാനം പിടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെന്റ് സ്റ്റീഫന്‍സ് ഡേയില്‍ നടന്ന വ്യാപാരത്തിന്റെ 50ശതമാനത്തോളം തന്നെ വ്യാപാരം ഇത്തവണ ആദ്യ മണിക്കൂറുകളില്‍ തന്നെ നടന്നിരുന്നു.
ലിമറിക്കിലുള്ള ക്രസന്റ് ഷോപ്പിംഗ് സെന്റര്‍ ആദ്യമായാണ് ഡിസംബര്‍ 26നു തുറന്നു പ്രവര്‍ത്തിച്ചത്. വെസ്റ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായിരുന്നു അത്.
എന്നാല്‍ എല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ മാത്രമല്ല റീടെയ്ല്‍ സെക്ടറുമായി ബന്ധപ്പെട്ട് വരുന്നത്. ഇന്ന് വൈകിട്ടു വരെ തുടരുന്ന മെറ്റ് എയ്‌റീന്റെ റെഡ് അലേര്‍ട്ട് പല സ്ഥലങ്ങളിലേയും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വ്യാപാര സാധ്യതകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്നെന്നാണ് റീടെയ്ല്‍ എക്‌സലന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഫിറ്റ്‌സിമന്‍സ് പറഞ്ഞു. സെയില്‍ വിവരം അറിഞ്ഞുകേട്ടു കൂടുതല്‍ പേര്‍ ഇന്നും കടകളില്‍ എത്തിയേക്കും .എന്നാല്‍ കാലാവസ്ഥ ഇതിനെ തടസപ്പെടുത്തുമെന്ന് പല റീടെയ്‌ലര്‍മാരും ഭയപ്പെടുന്നതായും ഫിറ്റ്‌സിമന്‍ പറഞ്ഞു.മിക്ക പ്രധാനകടകളിലും ഈ ആഴ്ച്ച മുഴുവന്‍ സെയില്‍ തുടരും

Scroll To Top