Monday December 05, 2016
Latest Updates

വിദ്യാ ബാലനും വിവാഹ മോചിതയാകുന്നു? നടി ഭര്‍ത്താവുമായി അകന്നതായി ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍

വിദ്യാ ബാലനും വിവാഹ മോചിതയാകുന്നു? നടി ഭര്‍ത്താവുമായി അകന്നതായി ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍

സെലിബ്രിറ്റി കുടുംബങ്ങളില്‍ വിവാഹമോചനം പുതുമയുള്ള വാര്‍ത്തയല്ല. ഇത്തരം വാര്‍ത്തകളില്‍ ഏറ്റവും പുതിയതായി കേള്‍ക്കുന്ന പേര് ബോളിവുഡിലെ മലയാളി താരം വിദ്യാ ബാലന്റേതാണ്. അടുത്തിടെ വരെ വിദ്യാ ബാലന്‍ അമ്മയാകുന്നുവെന്ന വാര്‍ത്തയാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നതെങ്കില്‍, ഇപ്പോള്‍ വിദ്യാ ബാലന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളാണ് ബോളിവുഡില്‍ നിന്നുള്ള ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്ത.

ബോളിവുഡിലെ ഒരു പുതുമുഖ താരവുമായി സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ അടുപ്പത്തിലാണെന്നും ഈ ബന്ധത്തില്‍ വിദ്യ അസ്വസ്ഥയാണെന്നുമാണ് ഇന്ത്യ ടുഡെ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദ്യാ ബാലന്‍ വിദേശ പര്യടനങ്ങള്‍ക്ക് പോകുന്ന അവസരം മുതലെടുത്താണ് സിദ്ധാര്‍ത്ഥ് ഈ പുതുമുഖ താരവുമായി അടുപ്പം സ്ഥാപിച്ചതെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കാരണത്താല്‍ വിദ്യാ ബാലന്‍ തന്റെ വിദേശ ട്രിപ്പുകള്‍ എല്ലാം വെട്ടിച്ചുരുക്കിയതായും ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോളിവുഡ് സിനിമയിലെ പ്രമുഖനായ സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ മൂന്നാം വിവാഹമാണിത്. ആദ്യം ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച സിദ്ധാര്‍ത്ഥ് ആ ബന്ധം ഉപേക്ഷിച്ച് ഒരു പ്രൊഡ്യൂസറെ വിവാഹം ചെയ്തു. ഇവരുമായി 2011 ല്‍ വിവാഹ മോചനം നേടിയ സിദ്ധാര്‍ത്ഥ് 2012 ഡിസംബറിലാണ് വിദ്യാ ബാലനെ വിവാഹം ചെയ്തത്.

Scroll To Top