Friday December 09, 2016
Latest Updates

വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു,ക്ലാസ് റൂമുകളില്‍ പ്രതിസന്ധിയെന്ന് അധ്യാപക യൂണിയനുകള്‍ 

വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു,ക്ലാസ് റൂമുകളില്‍ പ്രതിസന്ധിയെന്ന് അധ്യാപക യൂണിയനുകള്‍ 

ഡബ്ലിന്‍ :കുട്ടികളുടെ ബാഹുല്യം അയര്‍ലണ്ടിലെ വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പഠനം.. നിലവില്‍ വികസിത രാജ്യങ്ങളിലെ എറ്റവും തിങ്ങി നിറഞ്ഞക്ലാസ് മുറികളിലൊന്നാണ് അയര്‍ലണ്ടിലേത് എന്നാണ് കണ്ടെത്തല്‍ .

രാജ്യത്തെ 24 ശതമാനം കുട്ടികളും പഠിക്കുന്നത് 30 കുട്ടികളില്‍ കൂടുതലുള്ള ക്ലാസ് മുറികളിലാണ്. ഇരുപത് കുട്ടികളില്‍ കൂടുതല്‍ ക്ലാസുകളില്‍ ഉണ്ടാവരുതെന്ന ഗവണ്മെന്റ് നിബന്ധന നില നില്‍ക്കേയാണിത്. 2013 14 അദ്ധ്യായന വര്‍ഷത്തില്‍ നിന്നും മാറ്റം വന്നില്ലെങ്കില്‍ കൂടി ക്ലാസ് മുറികളിലെ കുട്ടികളുടെ ശരാശരി എണ്ണം 25 ആയി നിലനില്‍ക്കുന്നു. വികസിത രാജ്യങ്ങളിലെ മൊത്തം ശരാരരി 21 ആയിരിക്കുമ്പോഴാണിത്.

ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ കാര്യം ചര്‍ച്ചയായേക്കും. അധ്യാപകരുടെ എണ്ണം വെട്ടി കുറക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ഓ സുള്ളിവാനെതിരെ ഇക്കാര്യം ശക്തമായ ആയുധമായി സംഘടന മുന്നോട്ടു വച്ചേക്കാം.

2011 12 അദ്ധ്യായന വര്‍ഷത്തില്‍ നിന്നും കുട്ടികളുടെ എണ്ണത്തില്‍ 27000 എന്ന വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. അടുത്ത സെപ്റ്റംബറോടെ 13000 കുട്ടികള്‍ കൂടി ചേരാനുണ്ടെന്നാണ് കണക്കുകള്‍. ഇതിനായി 1500 അധ്യാപകരെങ്കിലും പുതുതായി നിയമിക്കപെടേണ്ടി വരും.

Scroll To Top