Thursday December 08, 2016
Latest Updates

വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം; കടുത്ത നിയമലംഘനമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം; കടുത്ത നിയമലംഘനമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ കടുത്ത നിയമലംഘനം നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഇന്ന് അഡീഷണല്‍ ഡിപിഐക്ക് കൈമാറും.

റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് അഡീഷണല്‍ ഡിപിഐ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്. സംഭവം വിവാദമായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പില്‍ ശശികലയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിന് പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൌകര്യമില്ലെന്നും സ്‌കൂളിന് അംഗീകാരമുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ക്ലാസില്‍ സംസാരിച്ചതിനാണ് വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചത്.

Scroll To Top