Thursday December 08, 2016
Latest Updates

വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു, യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങി

വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു, യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങി

ഡബ്ലിന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടിയായി. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കുറവ് പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുകയാണ്. 

ബൃഹത്തായ കെട്ടിട സമുച്ചയങ്ങളില്‍ ജനസംഖ്യകുറവ് മൂലവും,സര്‍ക്കാര്‍ നയങ്ങള്‍ കാരണവും കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ അയര്‍ലണ്ടിലെ തന്നെ പല പ്രമുഖ കോളജുകളും തങ്ങളുടെ കോഴ്‌സുകളുടെ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചു കഴിഞ്ഞു.

ഡബ്ലിന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി, ട്രിനിറ്റി കോളജ് തുടങ്ങിയ പ്രമുഖ ഐറിഷ് കോളജുകളും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫാര്‍മസികോഴ്‌സിനാണ് ഡബ്ലിന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചത്. 2013 മുതല്‍ ഈ കോഴ്‌സ് ഓണ്‍ലൈനായി പഠിക്കാന്‍ സൌകര്യമുണ്ട്. ഐറിഷ് ഹിസ്റ്ററി എന്ന വിഷയത്തിലാണ് ട്രിനിറ്റി കോളജ് ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചത്. സെപ്റ്റംബറില്‍ ഇതിന്റെ ക്ലാസുകള്‍ ആരംഭിക്കും.

ഓണ്‍ ലൈന്‍ കോഴ്‌സുകളുടെ ബാഹുല്യം നിമിത്തം അന്തിച്ചു നില്ക്കുകയാണ് വിദ്യാര്‍ഥികള്‍,ഏതിന് ചേരണമെന്ന സന്ദേഹമാണ് പലര്‍ക്കും.പല ഓണ്‍ ലൈന്‍ കോഴ്‌സുകള്‍ക്കും നിസാര ഫീസേ ഉള്ളു.ഫ്‌ലൈറ്റ് ക്രൂവായി ഓണ്‍ ലൈന്‍ പഠനം നടത്താന്‍ കഴിഞ്ഞ മാസം വെറും 39 യൂറോ ഫീസില്‍ പരിശീലനം നടത്താന്‍ ഒരു കമ്പനി അപേക്ഷ ക്ഷണിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.ഇതേ തുടര്‍ന്ന് ഇത്തരം സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ സ്റ്റാഫ് ആയി തങ്ങള്‍ക്കു നിലവില്‍ ഇല്ലെന്ന പ്രസ്താവനയുമായി റ്യാന്‍ എയര്‍ രംഗത്ത് വന്നിരുന്നു.അതെ സമയം ഈ കോഴ്‌സുകള്‍ക്ക് ചില എയര്‍ കംബനികള്‍ അംഗീകാരം നല്‍കുന്നുമുണ്ട്.

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളും സമാനമായ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നു. യൂറോപ്പില്‍ നിന്നും യൂറോപ്പിന് പുറത്ത് നിനുള്ളവര്‍ക്കും ഓണ്‍ലൈന്‍ കോഴ്‌സിന് ചേര്‍ന്ന് പഠനം തുടങ്ങാം. ഭാവിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്ലാസ് മുറി കൂടാതെ ഇത്തരം വെര്‍ച്വല്‍ ക്ലാസുകള്‍ കൂടി തുടങ്ങേണ്ടി വരുമെന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

Scroll To Top