Wednesday December 07, 2016
Latest Updates

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രതിഫല വാഗ്ദാനവുമായി ഫെയ്‌സ്ബുക്കും ഗൂഗിളും

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രതിഫല വാഗ്ദാനവുമായി ഫെയ്‌സ്ബുക്കും ഗൂഗിളും

ഡബ്ലിന്‍: വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രതിഫല വാഗ്ദാനവുമായി ഫെയ്‌സ്ബുക്കും ഗൂഗിളും ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍. അയര്‍ലണ്ടില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്,ലിങ്ക്ഡ് ഇന്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജീവനക്കാരുടെ തുല്യമായ പ്രതിഫലം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ് ഇന്‍,മൈക്രോസോഫ്റ്റ് എന്നീ കമ്പനികളില്‍ മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന അത്രയും മിനിമം വേതനവും നല്‍കുന്നുണ്ട് .

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 3000 യൂറോ വരെ പ്രതിഫലം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. താമസ സൗകര്യം, പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ജിം അംഗത്വം, റെസ്‌റ്റോറന്‍്‌റ് സൗകര്യം തുടങ്ങി ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. ഗൂഗിള്‍ അയര്‍ലണ്ടില്‍ 2000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഇന്റേണ്‍ഷിപ്പിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ആഴ്ച മുതല്‍ 6 മാസം വരെ ജീവനക്കാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങലോടെ ജോലി ചെയ്യാം.

ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹൌസിംഗ് സ്‌റ്റൈഫന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഫെയ്‌സ്ബുക്ക് നല്‍കുന്നത്. ഫെയ്‌സ്ബുക്ക് ഡബ്ലിനിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.മൈക്രോസോഫ്റ്റ് ഇന്റേണ്‍ഷിപ്പിനായി ഈ വര്‍ഷം മാത്രം 65 പേരെ തെരഞ്ഞെടുക്കുന്നുണ്ട്.

Scroll To Top