Friday December 09, 2016
Latest Updates

വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായത്തില്‍ 24 ശതമാനം വരെ കുറവുണ്ടായതായി റിപ്പോര്‍ട്ട്

വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായത്തില്‍ 24 ശതമാനം വരെ കുറവുണ്ടായതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായത്തില്‍ 24 ശതമാനം വരെ കുറവുണ്ടായതായി റിപ്പോര്‍ട്ട്. തേഡ് ലെവല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ധനസഹായം 9,000 യൂറോ ആയി കുറഞ്ഞു. 2007/08 കാലഘട്ടത്തില്‍ തേഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 11,800 യൂറോ വരെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 24 ശതമാനത്തിന്റെ കുറവുണ്ടായിരിക്കുകയാണ്. കോളജ് ഫണ്ടിങ്ങില്‍ കുറവ് വന്നതാണ് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം കുറഞ്ഞത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ഹയര്‍ എഡ്യൂക്കേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 

ഫണ്ട് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ അടക്കം ബാധിക്കുന്ന കാര്യമാണെന്ന് എച്ച്.ഇ.എ ചീഫ് എക്‌സിക്യൂട്ടീവ് ടോം ബോളണ്ട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഫണ്ട് വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം വര്‍ധിപ്പിക്കുന്നതിന് കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ പരിഗണിക്കണമെന്നും ടോം ബോളണ്ട് ആവശ്യപ്പെട്ടു. തേഡ് ലെവല്‍ കോളജുകളില്‍ 2009 ന് ശേഷം ജീവനക്കാരുടെ എണ്ണത്തില്‍ 2,200 പേരുടെ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു. ഇതോടെ ജീവനക്കാരുടെ എണ്ണം 13 ശതമാനം കുറഞ്ഞു ഇത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും എച്ച്.ഇ.എ ആവശ്യപ്പെട്ട

Scroll To Top