Friday December 09, 2016
Latest Updates

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് എഡ്യൂക്കേഷന്‍ അയര്‍ലണ്ട് വീണ്ടും ഇന്ത്യയിലേയ്ക്ക്

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് എഡ്യൂക്കേഷന്‍ അയര്‍ലണ്ട് വീണ്ടും ഇന്ത്യയിലേയ്ക്ക്

ഡബ്ലിന്‍: പുതുവര്‍ഷത്തിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് എഡ്യൂക്കേഷന്‍ അയര്‍ലണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയതിന് സമാനമായ സെമിനാറുകള്‍ എഡ്യൂക്കേഷന്‍ അയര്‍ലണ്ട് ഈ വര്‍ഷവും ഇന്ത്യയില്‍ നടത്തും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ സെമിനാര്‍ നടത്തുന്നത്. സെമിനാറിന്റെ തീയതിയും വേദികളും എഡ്യൂക്കേഷന്‍ അയര്‍ലണ്ട് അധികൃതര്‍ പ്രഖ്യാപിച്ചു. 

ഫെബ്രുവരി 7 ന് ന്യൂഡല്‍ഹിയിലാണ് ആദ്യ സെമിനാര്‍. ഡല്‍ഹിയിലെ ബരാഖംബ റോഡില്‍ ദി ലളിത് ഹോട്ടലില്‍ രാവിലെ 10 മണി മുതല്‍ 4 വരെയാണ് ആദ്യ സെമിനാര്‍. എട്ടാം തീയതി ബംഗളുരു എംജി റോഡിലെ ദി ഒബ്രോയി ഹോട്ടലിലാണ് രണ്ടാമത്തെ സെമിനാര്‍. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ബംഗളുരുവിലെ സെമിനാര്‍. 11 ന് ചെന്നൈയിലെ നുങ്കപ്പാക്കത്തെ താജ് കോറമാണ്ടല്‍ ഹോട്ടലിലാണ് മൂന്നാം സെമിനാര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഈ സെമിനാര്‍ നടക്കുക. ഫെബ്രുവരി 13 ന് പൂനെ സിറ്റി സെന്ററിലെ കോര്‍ട്ട് യാര്‍ഡ് ബൈ മാരിയോട്ടില്‍ നാലാമത്തെ സെമിനാര്‍ നടക്കും.

Scroll To Top