Wednesday December 07, 2016
Latest Updates

വിദ്യാഭ്യാസ മന്ത്രിക്ക് പിന്നാലെ പുനസംഘടനയില്‍ പാറ്റ് റാബിറ്റും പുറത്തേയ്ക്ക് ?

വിദ്യാഭ്യാസ മന്ത്രിക്ക് പിന്നാലെ പുനസംഘടനയില്‍ പാറ്റ് റാബിറ്റും പുറത്തേയ്ക്ക് ?

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി പാറ്റ് റാബിറ്റിനു സ്ഥാനം നഷ്ടപ്പെട്ടേക്കും.
പുനസംഘടനയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവും മന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ
നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാറ്റ് റാബിറ്റിനു സ്ഥാനം
നഷ്ടപ്പെടുമെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം രാജി വയ്ക്കാന്‍
തയ്യാറായില്ലെങ്കില്‍ പുറത്താക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പഴയ മന്ത്രിമാരെ നീക്കി പകരം
ഊര്‍ജ്വസ്വലമായ പുതിയ ടീമിനെ കൊണ്ടുവരാനാണ് നീക്കം. ഇതിന്റെ ഭാഗമായി
വിദ്യാഭ്യാസ മന്ത്രി റുറി ക്വിന്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.
ആസന്നമായ മന്ത്രിസഭാ പുനസംഘടനയില്‍ പുതുരക്തങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് താന്‍ രാജി വച്ചതെന്ന് റുറി ക്വിന്‍ പറഞ്ഞു. എന്നാല്‍
പുതുരക്തങ്ങള്‍ക്കൊപ്പം പരിചയ സമ്പന്നരായവരും മന്ത്രിസഭയില്‍ വേണമെന്ന്
പാറ്റ് റാബിറ്റ് അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ താന്‍ രാജി
വയ്ക്കില്ലെന്നും പാറ്റ് റാബിറ്റ് പറഞ്ഞു.

അതിനിടെ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ ഇന്ന്
പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രി
കൂടിയായ ജോണ്‍ ബര്‍ട്ടന്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരാനാണ് സാധ്യത.
പുതിയതായി നിയമിതനാകുന്ന നേതാവിന്റെ നിലപാടുകള്‍ മന്ത്രിസഭാ പുനസംഘടനയില്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ ജോണ്‍ ബര്‍ട്ടന്റെ വാക്കുകള്‍ക്ക് നിര്‍ണ്ണായക സ്ഥാനം ലഭിക്കും.

Scroll To Top