Thursday December 08, 2016
Latest Updates

വിദേശ വിദ്യാര്‍ഥികളുടെ ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ സമഗ്ര മാറ്റം,ജോലി ചെയ്യാനുള്ള സമയക്രമങ്ങളും പുന:പരിശോധിക്കും 

വിദേശ വിദ്യാര്‍ഥികളുടെ ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ സമഗ്ര മാറ്റം,ജോലി ചെയ്യാനുള്ള സമയക്രമങ്ങളും പുന:പരിശോധിക്കും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പഠിക്കാന്‍ എത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ ഇമിഗ്രേഷന്‍ചട്ടങ്ങളില്‍ സമഗ്ര മാറ്റം. മന്ത്രിമാരായ ജാന്‍ ഓ സുള്ളിവന്‍, ഫ്രാന്‍സെസ്ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്നിവരാണ് പുതിയ എമിഗ്രേഷന്‍ ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസ നിലവാരം ഇടിഞ്ഞതിന്റെ പേരില്‍ സ്വകാര്യ മേഖലയിലെ നിരവധി കോളജുകള്‍ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥി വിസ ദുരുപയോഗം ചെയ്തു അയര്‍ലണ്ടില്‍ കുടിയേറുന്നത് തടയാനുമാണ് ചട്ടങ്ങള്‍ ഭേദഗതി
ചെയ്തത്. വിദേശത്ത് നിന്ന് വരുന്ന യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും ഐറിഷ് വിദ്യാഭ്യാസ സ്ഥാപന്നങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഭേദഗതി അനിവാര്യമായിരുന്നെന്നു അധികൃതര്‍ പറഞ്ഞു.

ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ കോളജ് അടച്ച് പൂട്ടളിലൂടെ വിദ്യാഭ്യാസം മുടങ്ങിയ
വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. ശക്തമായ നിയമങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥി വിസകള്‍ വ്യാപകമായിദുരുപയോഗം ചെയ്തിരുന്നതായി മന്ത്രിമാര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. പുതിയ നിയമം 2015 ജനുവരി 1 ന് നിലവില്‍ വരും. പുതിയ ഭേദഗതി പ്രകാരം ഐറിഷ് അവാര്‍ഡിംഗ് ഏജന്‍സികളുടെ അംഗീകാരം ലഭിച്ച ഇംഗ്ലീഷ് കോഴ്‌സുകളില്‍ മാത്രമേ വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കൂ.

വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കൂ എന്നും പുതിയ ചട്ടം വ്യക്തമാക്കുന്നു. സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്തുമെന്നും കുടിയേറ്റ നിയമങ്ങള്‍ പാലിക്കുന്നുവെന്നും ഉറപ്പിക്കാന്‍ സ്ഥാപനങ്ങളില്‍ പരിശോധന ഉണ്ടാകും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള അനുമതി സംബന്ധിച്ചും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അവകാശം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി.

ഇതിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് വര്‍ക്ക് കണ്‍സെഷന്റെ നിബന്ധനകള്‍ കര്‍ക്കശമാക്കി.ഇന്റര്‍നാഷ്‌നലൈസെഷന്‍ രജിസ്റ്റര്‍ പ്രോഗ്രാമില്‍ ഫുള്‍ ടൈം പ്രോഗ്രാമില്‍ പങ്കെടുക്കുന്ന നോണ്‍ ഇ ഇ എ വിദ്യാര്‍ത്ഥികള്‍ക്ക് ടേമില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍
ജോലി ചെയ്യാനും അവധിക്കാലത്ത് 40 മണിക്കൂര്‍ ജോലി ചെയ്യാനും അനുമതിയുണ്ട്. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള വ്യവസ്ഥ എന്ന നിലയില്‍ വിദേശവിദ്യാര്‍ത്ഥികളെ ജോലി ചെയ്യാന്‍ അനുവദിക്കുമ്പോള്‍ തന്നെ ഈ അനുമതി ദുരുപയോഗം ചെയ്യപ്പെടരുതെന്നും പുതിയ നിയമം നിഷ്‌ക്കര്‍ഷിക്കുന്നു. 

ഐഎല്‍ഇപിയും ഇനി വരാനിരിക്കുന്ന നിയമങ്ങളുടെ നിബന്ധനകള്‍ക്കും വിധേയമായിട്ടാകും വര്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക. കൂടാതെ കൃത്യമായ ഇടവേളകളില്‍ വര്‍ക്ക് കണ്‍സഷന്‍ അവലോകനം ചെയ്യാനും തീരുമാനമായി. പ്രൊവൈഡര്‍ തീരുമാനിക്കുന്ന ടൈം ടേബിളിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്ക് കണ്‍സെഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. .
.
ഇത് വര്‍ക്ക് കണ്‍സെഷന്‍ സമ്പ്രദായം ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഇടയാക്കുന്നു. ഇത് തടയുന്നതിനുള്ള നടപടികളും പുതിയ ഭേദഗതിയില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015 ജനുവരി 1 മുതല്‍ വിദ്യാര്‍ത്ഥികളെ അക്കാദമിക്ക് ഇയര്‍ തുടങ്ങുമ്പോള്‍ മുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കും. മെയ്,ജൂണ്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 40 മണിക്കൂറും ജോലി ചെയ്യാന്‍ അനുവദിക്കും.

Scroll To Top