Saturday December 10, 2016
Latest Updates

വിദേശ മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍

വിദേശ മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍

തിരുവനന്തപുരം:  വിദേശ മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നിലവില്‍ വന്നു. സംസ്ഥാന പോലീസ് ആസ്ഥാനത്താണ് പ്രവാസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നിലവില്‍ വന്നത്. പ്രവാസികളുടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി ഈ നമ്പരില്‍ വിളിക്കാവുന്നതാണ്.

0471 2721547, 04712729685, 0471 2724890, 04712722768  എന്നിവയാണ് നമ്പരുകള്‍. ഈ ഹെല്‍പ്പ് ദിവസം മുഴുവന്‍ പ്രവര്‍ത്തന സജ്ജമായിരിക്കുമെന്ന് ഡിജിപി കെ.എസ്.ബാലസുബ്രമണ്യന്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹെല്‍പ്പ് ലൈന്‍ തുറന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ കൂടാതെ spnri.pol@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലും വിദേശ മലയാളികള്‍ക്ക് തങ്ങളുടെ പരാതി അറിയിക്കാം.

ടെലിഫോണ്‍ വഴിയും ഇമെയില്‍ വഴിയും വരുന്ന പരാതികളില്‍ എന്‍.ആര്‍.ഐ. സെല്‍ ഉടനടി നടപടി സ്വീകരിക്കും. കൂടുതല്‍ അന്വേഷണം ആവശ്യമുള്ള പരാതികള്‍ അതാത് പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറും.

Scroll To Top