Sunday December 04, 2016
Latest Updates

വിദേശ മലയാളികളുടെ എണ്ണം 23.63 ലക്ഷം; പ്രതിവര്‍ഷം കേരളത്തിലേക്ക് അയയ്ക്കുന്നത് 72,680 കോടി രൂപ

വിദേശ മലയാളികളുടെ എണ്ണം 23.63 ലക്ഷം; പ്രതിവര്‍ഷം കേരളത്തിലേക്ക് അയയ്ക്കുന്നത് 72,680 കോടി രൂപ

തിരുവനന്തപുരം: വിദേശ മലയാളികളുടെ എണ്ണം 23.63 ലക്ഷമായെന്ന് സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ട്. വിദേശ മലയാളികള്‍ 72,680 കോടി രൂപ പ്രതിവര്‍ഷം കേരളത്തിലേക്ക് അയയ്ക്കുന്നതായും സിഡിഎസ് സര്‍വെയില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പില്‍ പ്രവാസി മലയാളികളുടെ എണ്ണം 16.25 ലക്ഷമായിരുന്നു. എന്നാല്‍ 2011 ല്‍ സിഡിഎസ് തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ പ്രവാസി മലയാളികളുടെ എണ്ണം 22.81 ലക്ഷമെന്നായിരുന്നു കണ്ടെത്തല്‍.

എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് വിദേശ മലയാളികളുടെ എണ്ണത്തില്‍ 82,000 പേരുടെ വര്‍ദ്ധന ഉണ്ടായി. ഗള്‍ഫ് രാജ്യങ്ങളിലെ നിതാഖത് പോലെയുള്ള സ്വദേശി വല്‍ക്കരണ നടപടികള കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാക്കിയിട്ടില്ല. മലപ്പുറം ഉള്‍പ്പെടെ 9 ഓളം ജില്ലകളില്‍ നിന്നുള്ള വിദേശ മലയാളികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കോട്ടയം ആലപ്പുഴ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിദേശ മലയാളികളുടെ എണ്ണത്തില്‍ കുറവുണ്ടായി.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന വിദേശ നാണ്യത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് 23,000 കോടിയുടെ വര്‍ദ്ധന ഉണ്ടായി. പ്രവാസി മലയാളികളില്‍ 80 ശതമാനവും (18 ലക്ഷം) ഗള്‍ഫ് രാജ്യങ്ങളിലാണ്. ബാക്കി ഇരുപത് ശതമാനം മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്നത് യുഎഇലാണ് 7.65 ലക്ഷം പേര്‍.

Scroll To Top