Wednesday December 07, 2016
Latest Updates

വിദേശ നിക്ഷേപം: ഐറിഷ് അംബാസിഡര്‍മാരുടെ യോഗം ഡബ്ലിനില്‍ തുടങ്ങി

വിദേശ നിക്ഷേപം: ഐറിഷ് അംബാസിഡര്‍മാരുടെ യോഗം ഡബ്ലിനില്‍ തുടങ്ങി

ഡബ്ലിന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഐറിഷ് അംബാസഡര്‍മാര്‍ തിരിച്ചു വന്നു. തൊണ്ണൂറിലധികം അംബാസര്‍മാറും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുമാണ് തിരിച്ചെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളുടെ വിശദീകരണം നല്കുന്ന കൂടിയാലോചനകള്‍ക്കായാണ് അംബാസഡര്‍മാരെ തിരിച്ച് വിളിച്ചത്.

കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെ അയര്‍ലണ്ടിലെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനും ഐറിഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അംബാസഡര്‍മാരുടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കൂടിയാലോചന യോഗം 12ന് തുടങ്ങി. ഡബ്ലിന്‍ കാസിലിലാണ് യോഗം നടക്കുന്നത്. വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗനാണ് അംബാസഡര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കുന്നത്.

പ്രധാനമന്ത്രി എന്‍ഡ കെന്നി, ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ എന്നിവരും മറ്റ് മന്ത്രിമാരും വിവിധ കമ്പനികളുടെ പ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. അന്താരാഷ്ട്ര വിപണിയിലെ വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്യുന്നതിന് നാല്‍പ്പതിലധികം ഐറിഷ് കമ്പനികളുടെ മേധാവികളുമായി അംബാസഡര്‍മാര്‍ നേരിട്ട് ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഫെഡറിക്ക മോഘെറിനി, യൂറോപ്യന്‍ യൂണിയന്‍ മുന്‍ പ്രസിഡന്റ് മേരി റോബിന്‍സണ്‍ എന്നിവരും യോഗത്തില്‍ വിവിധ സെഷനുകളില്‍ പങ്കെടുത്ത് സംസാരിക്കും

Scroll To Top