Friday December 09, 2016
Latest Updates

വിദേശകടമെടുത്തും ദാനം ചെയ്യുന്ന ഏകരാജ്യം ഏതാണെന്ന് പറയാമോ ?

വിദേശകടമെടുത്തും ദാനം ചെയ്യുന്ന ഏകരാജ്യം ഏതാണെന്ന് പറയാമോ ?

രാജ്യത്തിന്റെ സമ്പദ് ഘടന പ്രതിദിനം പുറകോട്ടു പോയ നാളുകളായിരുന്നു അയര്‍ലണ്ടിന് കഴിഞ്ഞ വര്‍ഷങ്ങള്‍.എങ്കിലും ദരിദ്രര്‍ക്കും ദരിദ്ര രാജ്യങ്ങള്‍ക്കും അകമഴിഞ്ഞ് സഹായമെത്തിക്കുന്ന കാര്യത്തില്‍ രാഷ്ട്രം കുറവൊന്നും വരുത്തിയില്ല,ശമ്പളം വെട്ടിക്കുറച്ചും ,ടാക്‌സ് വര്‍ദ്ധിപ്പിച്ചും ,ജോലി സമയം കൂട്ടിയും ,വിദേശ കടമെടുത്തുമൊക്കെ ‘അഷ്ട്ടിമുട്ടി’കഴിയുമ്പോഴും ധാരാളിത്വത്തിലും സമൃദ്ധിയിലും കഴിയുന്ന രാജ്യങ്ങള്‍ക്കൊക്കെ മാതൃകയാവുകയാണ് അയര്‍ലണ്ട്. 

ദരിദ്ര രാഷ്ട്രങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായും ലോകരാഷ്ട്രങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എയ്ഡ് ഫണ്ട് ലഭിക്കുന്നില്ലെന്ന് പരാതി.ഇങ്ങനെ വാഗ്ദാനം ചെയ്ത തങ്ങളുടെ എയ്ഡ് ഫണ്ടില്‍ 52 ശതമാനവും അര്‍ഹര്‍ഹതപ്പെട്ട രാജ്യങ്ങള്‍ക്ക് വിതരണം ചെയ്ത ഏകരാജ്യം അയര്‍ലണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അയര്‍ലണ്ട് കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി 650 മില്യന്‍ യൂറോ എയ്ഡ് ഫണ്ട് നല്‍കി. 2012 ല്‍ 665 മില്യന്‍ യൂറോയാണ് അയര്‍ലണ്ട് എയ്ഡ് ഫണ്ട് നല്‍കിയത്. യൂറോപ്യന്‍ യൂണിയന്‍ 2012 ല്‍ 14.5 ബില്യനും 2013 ല്‍ 12.6 ബില്യനും എയ്ഡ് ഫണ്ട് നല്‍കി. ദാരിദ്ര്യ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എയ്ഡ് ഫണ്ട് നല്‍കുന്ന രാജ്യങ്ങളും അത് സ്വീകരിക്കുന്ന രാജ്യങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സാറ ഹര്‍കോര്‍ട്ട് പറഞ്ഞു. 

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന വണ്‍ ക്യാംപെയ്ന്‍ എന്ന സന്നദ്ധ സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടത്. യൂറോപ്യന്‍ യൂണിയന്‍ 2012 ല്‍ എയ്ഡ് ഫണ്ട് വാഗ്ദാനം ചെയ്തതിനേക്കാള്‍ 42 ബില്യന്‍ യൂറോ കുറവാണ് വിതരണം ചെയ്തതെന്ന് വണ്‍ ക്യാംപെയ്ന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകരാജ്യങ്ങള്‍ വാഗ്ദാനം ചെയ്തതില്‍ മൂന്നിലൊന്ന് തുക മാത്രമാണ് ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളിലേക്ക് (ലീസ്റ്റ് ഡവലപ്പ്ഡ്) രാജ്യങ്ങളിലേക്ക് എത്തിയത്. 

ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും ആരോഗ്യ മേഖലയ്ക്കും കൂടുതല്‍ പണം ചെലവഴിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് വണ്‍ ക്യാംപെയ്ന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സിഫോ മേയോ പറഞ്ഞു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതിലൂടെ ഇപ്പോള്‍ ആഫ്രിക്കയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന എബോള പോലെയുള്ള രോഗങ്ങള്‍ ചെറുക്കാന്‍ സാധിക്കുമെന്നും ഡോ. മേയോ പറഞ്ഞു. 

Scroll To Top