Saturday December 10, 2016
Latest Updates

വിജയ്ക്ക് കാരവാന്‍ വേണ്ട; തുണി വിരിച്ച് നിലത്തുറങ്ങുന്ന താരത്തിന്റെ ചിത്രം വൈറലായി

വിജയ്ക്ക് കാരവാന്‍ വേണ്ട; തുണി വിരിച്ച് നിലത്തുറങ്ങുന്ന താരത്തിന്റെ ചിത്രം വൈറലായി

സിനിമ ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ വിശ്രമിക്കാന്‍ കോടികള്‍ മുടക്കി കാരവാന്‍ കൊണ്ട് നടക്കുന്നവരാണ് നമ്മുടെ സിനിമ താരങ്ങള്‍. എന്നാല്‍ കാരവാന്‍ ഇല്ലാതെ വെറും നിലത്ത് കിടന്ന ഉറങ്ങാനും മടിയില്ലാത്ത താര ജാടകളില്ലാത്ത താരമാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം വിജയ്. തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെറും നിലത്ത് കിടന്നു ഉറങ്ങുന്ന വിജയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പുതിയ സിനിമയുടെ സെറ്റില്‍ താരത്തെ കാണാന്‍ എത്തിയ ആരാധകന്‍ പകര്‍ത്തിയ ചിത്രമാണ് ഇത്. തുപ്പാക്കി എന്ന ചിത്രത്തിനു ശേഷം വിജയ് എ ആര്‍ മുരുഗദോസ് ടീം ഒന്നിക്കുന്ന കത്തി എന്ന ചിത്രത്തിന്റെ സെറ്റിലാണ് വിജയ് തുണി വിരിച്ച് നിലത്ത് കിടന്ന ഉറങ്ങിയത്. സാമന്തയാണ് ചിത്രത്തില്‍ നായിക. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Scroll To Top