Thursday December 08, 2016
Latest Updates

വിജയകരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ഒബാമയുടെ അഭിനന്ദനം

വിജയകരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ഒബാമയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: വിജയകരമായി പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക്  ഒബാമയുടെ അഭിനന്ദനം. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ച സന്ദേശത്തിലാണ് ഒബാമ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ അഭിനന്ദിച്ചത്. മാതൃകാപരമായ ജനാധിപത്യ പ്രക്രിയയ്ക്കാണ് ഇത്തവണയും ഇന്ത്യ വേദിയായതെന്ന് സന്ദേശത്തില്‍ ഒബാമ വ്യക്തമാക്കി.

വിജയകരമായും മാതൃകാപരമായും വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ ഇന്ത്യയെ അഭിനന്ദിക്കുന്നു. ഒപ്പം പുതിയ ഭരണകൂടത്തിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഒബാമ വ്യക്തമാക്കി. എല്ലാവിധ പിന്തുണയും സഹകരണവും അമേരിക്ക തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മോഡി ഭരണത്തില്‍ വരുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഭരണകൂടം മോഡിയുടെ വിസ വിലക്ക് പിന്‍വലിക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു.

Scroll To Top